27 April Saturday
ഇ എം എസ്‌ സ്‌മൃതി

ദേശീയ സെമിനാറിന്‌ യെച്ചൂരി

വെബ് ഡെസ്‌ക്‌Updated: Friday Jun 9, 2023
തൃശൂർ 
ഇ എം എസ്‌ സ്‌മൃതിയുടെ 25–-ാമത്‌ ദേശീയ സെമിനാറിന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെത്തും. 13, 14 തിയതികളിൽ തൃശൂർ കേരള സംഗീത നാടക അക്കാദമിയിലെ റീജിയണൽ തീയറ്ററിലാണ്‌ സെമിനാർ. തൃശൂർ കോസ്‌റ്റ്‌ ഫോഡും വിവിധ വർഗബഹുജന സംഘടനകളും സംയുക്തമായി സംഘടിപ്പിക്കുന്ന സെമിനാർ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യും.  
14 നാണ്‌ യെച്ചൂരി പ്രബന്ധം അവതരിപ്പിക്കുക. ‘നവലോകക്രമം, ഐക്യരാഷ്ട്ര പ്രഖ്യാപനത്തിന്റെ അരനൂറ്റാണ്ട്‌–- ഒരു തിരിഞ്ഞുനോട്ടം’ എന്നതാണ്‌ സെമിനാറിന്റെ വിഷയം. 13 ന്‌ രാവിലെ 9.30 ന്‌ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എം എ ബേബി സെമിനാർ ഉദ്‌ഘാടനം ചെയ്യും.  പ്രൊഫ. പ്രഭാത് പട്നായിക്, ഡോ.തോമസ് ഐസക്ക്, പ്രൊഫ ആർ റാം കുമാർ, പ്രൊഫ. സുരജിത് മജൂംദാർ,  ഡോ.പി കെ ബിജു , പ്രൊഫ. വികാസ് റാവൽ, പ്രൊഫ. മിനി സുകുമാർ എന്നിവർ ആദ്യ ദിനത്തിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും.
സീതാറാം യെച്ചൂരി, സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എ  വിജയരാഘവൻ , സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, കവി കെ സച്ചിദാനന്ദൻ, ആർ മോഹൻ, അൻവർ സാദത്ത്, മാധ്യമ പ്രവർത്തക കെ കെ ഷാഹിന എന്നിവർ രണ്ടാം ദിനത്തിൽ വിഷയങ്ങൾ അവതരിപ്പിക്കും.    പങ്കെടുക്കുന്നവർ മുൻകൂട്ടി രജിസ്‌റ്റർ ചെയ്യണം. emssmriti.in എന്ന വെബ് സൈറ്റിലൂടെ ഓൺലൈൻ രജിസ്ട്രേഷൻ നടത്താം. 
കോസ്റ്റ് ഫോർഡിന്റെ അയ്യന്തോൾ ഓഫീസിൽ നേരിട്ട് രജിസ്ടേഷൻ നടത്താം. രജിസ്ട്രേഷൻ ഫീസ് 750 രൂപ. ഇഎംഎസ് സ്മൃതി– അക്കൗണ്ട് നമ്പർ: 6220966048 IFSC IDIB000T054. ഈ അക്കൗണ്ടിലേക്ക്  ഗൂഗിൾ പേയും നടത്താം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top