19 April Friday

ജില്ലാ കേരളോത്സവത്തിന്‌ ഇന്ന്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Thursday Dec 8, 2022
തൃശൂർ 
ജില്ലാ കേരളോത്സവം എട്ടുമുതൽ 17 വരെ തൃശൂരിലും തൃപ്രയാറിലുമായി നടത്തുമെന്ന്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ ഡേവിസ്‌ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കലാകായിക മത്സരങ്ങളിലായി അയ്യായിരം പ്രതിഭകൾ  പങ്കെടുക്കും. 
കലാമത്സരങ്ങൾ 59 ഇനങ്ങളിലും കായിക മത്സരം 25 ഇനങ്ങളിലും ഗെയിംസ്‌ മത്സരങ്ങൾ 12 ഇനങ്ങളിലും നടക്കും. 12 കേന്ദ്രങ്ങളിലാണ്‌ മത്സരം. ജില്ലയിലെ 16 ബ്ലോക്ക്‌ പഞ്ചായത്തിലേയും ഏഴ്‌ നഗരസഭകളിലേയും തൃശൂർ കോർപറേഷനിലേയും  വിജയികൾ  പങ്കെടുക്കും. 
വ്യാഴാഴ്‌ച  രാവിലെ ഒമ്പതിന്‌ വലപ്പാട്‌ ഹൈസ്‌കൂൾ ഗ്രൗണ്ടിൽ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ ഡേവിസ്‌    ഉദ്‌ഘാടനം ചെയ്യും. 17ന്‌  വൈകിട്ട്‌ നാലിന്‌  റീജണൽ തിയറ്റിൽ  സമാപന സമ്മേളനം  മന്ത്രി ആർ ബിന്ദു ഉദ്‌ഘാടനം ചെയ്യും. 
റീജണൽ തിയറ്റർ, ജവഹർ ബാലഭവൻ, ബിഎഡ്‌ കോളേജ്‌, ജില്ലാ പഞ്ചായത്ത്‌ ഹാൾ എന്നിവിടങ്ങളിൽ കലാമത്സരങ്ങളും  വലപ്പാട്‌ ഹൈസ്‌കൂൾ ഗ്രൗണ്ട്‌, ടിഎസ്‌ജിഎ തൃപ്രയാർ, ചെന്ത്രാപ്പിന്നി  എസ്‌എൻ വിദ്യാഭവൻ, ഏങ്ങണ്ടിയൂർ ആർട്‌സ്‌ ആൻഡ്‌ സ്‌പോർട്‌സ്‌ ക്ലബ്‌ ഓഡിറ്റോറിയം, തൃശൂർ അക്വാട്ടിക്‌ കോംപ്ലക്സ്, കൈപ്പറമ്പ്‌ ഗ്രൗണ്ട്‌ എന്നിവിടങ്ങളിൽ കായിക മത്സരങ്ങളും ഗെയിംസും നടക്കും. 
വാർത്താസമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ഷീന പറയങ്ങാട്ടിൽ, കലാവിഭാഗം ചെയർമാൻ വി എസ്‌ പ്രിൻസ്‌, യൂത്ത്‌ പ്രോഗ്രാം ഓഫീസർ സി ടി സബിത, കെ ഗോപകുമാർ എന്നിവരും പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top