24 April Wednesday
അഖിലേന്ത്യാ സമ്മേളനം

എസ്‌എഫ്‌ഐ പതാകജാഥയ്‌ക്ക്‌ സ്വീകരണം

വെബ് ഡെസ്‌ക്‌Updated: Thursday Dec 8, 2022

എസ്‌എഫ്‌ഐ പതാകജാഥയെ തൃശൂർ കേരളവർമ കോളേജിലേക്ക് സ്വീകരിക്കുന്നു

തൃശൂർ
 എസ്‌എഫ്‌ഐ അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭാഗമായി അനശ്വര രക്ത സാക്ഷി   ധീരജിന്റെ രക്തസാക്ഷിമണ്ഡപത്തിൽനിന്നും ആരംഭിച്ച പതാകജാഥയ്‌ക്ക് തൃശൂർ  കേരളവർമ കോളേജിൽ   സ്വീകരണം നൽകി.  അഖിലേന്ത്യാ ജോയിന്റ്‌ സെക്രട്ടറി സച്ചിൻദേവ്‌ എംഎൽഎയാണ്‌ ക്യാപ്‌റ്റൻ. സ്വീകരണയോഗത്തിൽ  വൈസ് ക്യാപ്റ്റൻ വി എ വിനീഷ്, മാനേജർ എ എ അക്ഷയ്, എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം  ആദർശ് എം സജി,  ജില്ലാ സെക്രട്ടറി ഹസൻ മുബാറക്‌,   സംസ്ഥാന സെക്രട്ടറിയറ്റ് അംഗം  കെ യു സരിത  എന്നിവർ സംസാരിച്ചു.  ജില്ലാ പ്രസിഡന്റ്‌ ജിഷ്ണു സത്യൻ അധ്യക്ഷനായി. ഡിസംബർ 13 മുതൽ 16 വരെ ഹൈദരാബാദിലാണ്‌ അഖിലേന്ത്യാ സമ്മേളനം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top