29 March Friday

ജൂനിയർ അത്‌ലറ്റിക് മീറ്റ് തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Oct 8, 2022
​ഗുരുവായൂർ
 ജില്ലാ ജൂനിയർ അത്‌ലറ്റിക് മീറ്റിന്  ​ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് ​ഗ്രൗണ്ടിൽ തുടക്കമായി. ഒന്നാം ദിനത്തിൽ 106 പോയിന്റുമായി  തൃശൂർ എക്സൽ അക്കാദമിയാണ് മുന്നിൽ. 98 പോയിന്റുള്ള തൃശൂർ സെന്റ് എലിസബത് ഇംഗ്ലീഷ് സ്കൂൾ രണ്ടാം സ്ഥാനത്തും 93 പോയിന്റുമായി ​ഗുരുവായൂർ സ്പോർട്സ് അക്കാദമി മൂന്നാം സ്ഥാനത്തുമാണ്. ജില്ലയിലെ 32 ക്ലബ്ബുകളിൽനിന്നും വിദ്യാഭ്യാസ  സ്ഥാപനങ്ങളിൽ  നിന്നുമായി അണ്ടർ 14, അണ്ടർ 16, അണ്ടർ 18, അണ്ടർ 20 ആൺ പെൺ വിഭാഗത്തിൽ  800 കായികതാരങ്ങൾ  മാറ്റുരക്കുന്നു. വിജയികൾ 20 മുതൽ 23 വരെ കോഴിക്കോട് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന  ജൂനിയർ മീറ്റിൽ ജില്ലയെ പ്രതിനിധീകരിച്ചു പങ്കെടുക്കും.  ശ്രീ കൃഷ്ണ കോളേജ് പ്രിൻസിപ്പൽ ഡോ. എം കെ ഹരിനാരായണൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന  അത്‌ലറ്റിക്‌സ്‌ അസോസിയേഷൻ പ്രസിഡന്റ്‌ പ്രൊഫ. പി  നാരായണൻ നമ്പൂതിരി  അധ്യക്ഷനായി. തൃശൂർ ജില്ലാ അത്‌ലറ്റിക്സ് അസോസിയേഷൻ  സെക്രട്ടറി ഡോ. കെ എസ്  ഹരിദയാൽ, പ്രൊഫ. എം എം മീന  എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top