13 September Saturday

കേരള പ്രവാസി സംഘം സെമിനാർ

വെബ് ഡെസ്‌ക്‌Updated: Monday Aug 8, 2022

കേരള പ്രവാസി സംഘം സെമിനാർ ബാദുഷ കടലുണ്ടി ഉദ്ഘാടനം ചെയ്യുന്നു

കൊടകര 
തൃശൂരിൽ നടക്കുന്ന കേരള പ്രവാസി സംഘം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി കൊടകര ഏരിയ കമ്മിറ്റിഏരിയാതല സെമിനാർ സംഘടിപ്പിച്ചു. 
പ്രവാസി പുനരധിവാസം - കേന്ദ്ര സംസ്ഥാന നിലപാടുകൾ എന്ന വിഷയത്തിൽ നടന്ന സെമിനാർ പ്രവാസി സംഘം സംസ്ഥാന ട്രഷറർ ബാദുഷ കടലുണ്ടി ഉദ്ഘാടനം ചെയ്തു. വാസുപുരം എൻ പി ഡി ഹാളിൽ  നടന്ന പരിപാടിയിൽ  ഏരിയ പ്രസിഡന്റ് ജോഷി സി മഞ്ഞളി അധ്യക്ഷനായി.  കൊടകര ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് എം ആർ രഞ്ജിത്ത്‌ മുഖ്യാതിഥിയായി. 
വൈറൽ ഗായകൻ എ എസ് മിലനെ സെമിനാറിൽ അനുമോദിച്ചു.    സംഘം  ജില്ലാ സെക്രട്ടറി എം കെ ശശിധരൻ, വൈസ് പ്രസിഡന്റ് അഡ്വ. എം കെ ഹഖ്, പഞ്ചായത്ത്‌ പ്രസിഡന്റുമാരായ അമ്പിളി സോമൻ, അശ്വതി വിബി,  ആലി കുണ്ടുവായിൽ, സംഘാടക സമിതി ചെയർമാൻ പി കെ ശിവരാമൻ, പ്രവാസി സംഘം കൊടകര ഏരിയ പ്രസിഡന്റ് സുരേഷ് കല്ലിങ്ങപ്പുറം എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top