26 April Friday

വാർഷിക പദ്ധതികൾക്ക് അംഗീകാരം

വെബ് ഡെസ്‌ക്‌Updated: Thursday Jun 8, 2023
തൃശൂർ
 നൂറ്റിമൂന്ന്‌ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതികൾക്ക് അംഗീകാരം. വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സ്പിൽ ഓവർ പദ്ധതികൾ ഉൾപ്പെടെയാണ് ആസൂത്രണഭവൻ ഹാളിൽ ചേർന്ന ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകരിച്ചത്. 
 ഗുരുവായൂർ നഗരസഭ അയ്യങ്കാളി ലേബർ ബജറ്റ് ആൻഡ് ആക്ഷൻ പ്ലാനും അംഗീകരിച്ചു. നഗരസഞ്ചയ പദ്ധതികൾ വാർഷിക പദ്ധതിയുടെ ഭാഗമാക്കി. പട്ടികവർഗ, വനിതാ ഘടക പദ്ധതികൾ തുടങ്ങിയ വാർഷിക പദ്ധതികളുടെ അവലോകനവും നടന്നു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ്   അധ്യക്ഷനായി. ജില്ലാ ആസൂത്രണ സമിതി സർക്കാർ നോമിനി ഡോ. എം എൻ സുധാകരൻ, ജില്ലാ പ്ലാനിങ്‌ ഓഫീസർ എൻ കെ ശ്രീലത, ജില്ലാ ആസൂത്രണ സമിതി അംഗം  എം ആർ അനൂപ് കിഷോർ  തുടങ്ങിയവർ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top