18 April Thursday
ത്രിപുരയിൽ ബിജെപി ഭീകരത

സിപിഐ എം
ഐക്യദാർഢ്യ സദസ്സ്‌ ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Wednesday Feb 8, 2023
തൃശൂർ
ത്രിപുരയിൽ സ്വതന്ത്രവും നീതിയുക്തവും ജനാധിപത്യപരവുമായ തെരഞ്ഞെടുപ്പ്‌ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട്‌ സിപിഐ എം ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ബുധനാഴ്‌ച കോർപറേഷൻ ഓഫീസിനുമുന്നിൽ ഐക്യദാർഢ്യ സദസ്സ്‌ സംഘടിപ്പിക്കും. വൈകിട്ട്‌ 5.30ന്‌   സംസ്ഥാന കമ്മിറ്റിയംഗം എം കെ കണ്ണൻ ഉദ്‌ഘാടനം ചെയ്യും. പ്രൊഫ. എം എം നാരായണൻ മുഖ്യപ്രഭാഷണം നടത്തും.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ത്രിപുരയിൽ ബിജെപി അധികാരത്തിൽ വന്നശേഷം  പ്രതിപക്ഷ പാർടികളെ സ്വതന്ത്രമായി പ്രവർത്തിക്കാൻ  അനുവദിച്ചിരുന്നില്ല. സിപിഐ എമ്മിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസ്‌വരെ തകർത്തു. നിരവധിപേരെ കൊലപ്പെടുത്തി. തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചതോടെ, പരാജയഭീതിമൂലം ഭരണസംവിധാനവും പൊലീസിനേയും ദുരുപയോഗിച്ച്‌ ബിജെപി വ്യാപക അക്രമമാണ്‌ നടത്തുന്നത്‌. 
അർധ ഫാസിസ്റ്റ്‌ വാഴ്‌ചയ്‌ക്കെതിരെയും ത്രിപുരയിലെ പൊരുതുന്ന ജനതയ്‌ക്ക്‌ ഐക്യദാർഢ്യം പ്രകടിപ്പിച്ചും സംഘടിപ്പിക്കുന്ന സദസ്സിൽ മുഴുവൻ ജനാധിപത്യ വിശ്വാസികളും അണിനിരക്കണമെന്ന്‌   ജില്ലാ സെക്രട്ടറി എം എം വർഗീസ്‌ അഭ്യർഥിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top