തൃശൂർ
ജില്ലാ വനിതാ ശിശുവികസന വകുപ്പിന്റെ ഓറഞ്ച് ദ വേൾഡ് ക്യാമ്പയിന്റെ ഭാഗമായി ജില്ലാതല ഉദ്യോഗസ്ഥർക്ക് ബോധവൽക്കരണ ശിൽപ്പശാല സംഘടിപ്പിച്ചു. തൊഴിലിടങ്ങളിൽ സ്ത്രീകൾക്കുനേരെയുണ്ടാകുന്ന ലൈംഗിക ചൂഷണം തടയുന്ന പോഷ് ആക്ടിനെക്കുറിച്ചും ഗാർഹിക പീഡന നിരോധന നിയമത്തെക്കുറിച്ചും ശിൽപ്പശാല ചർച്ച ചെയ്തു. അഡ്വ. ജിഷ്‌ണു മാധവ്, എസ് ലേഖ എന്നിവർ ക്ലാസെടുത്തു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ശിൽപ്പശാലയിൽ ഡെപ്യൂട്ടി കലക്ടർ എം സി ജ്യോതി, ജില്ലാ വനിതാ ശിശു വികസന ഓഫീസർ പി മീര, ഹുസൂർ ശിരസ്തദാർ കെ ജി പ്രാൺസിങ് തുടങ്ങിയവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..