06 July Sunday

വർഗീയതയ്ക്കെതിരെ യുവജന സംഗമം

വെബ് ഡെസ്‌ക്‌Updated: Tuesday Dec 7, 2021

ഡിവൈഎഫ്‌ഐ ജില്ലാകമ്മിറ്റി സംഘടിപ്പിച്ച യുവജന സംഗമം മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം സോഫിയ മെഹർ ഉദ്ഘാടനം ചെയ്യുന്നു

തൃശൂർ
ബാബറി മസ്ജിദ് കർസേവകരാൽ തകർക്കപ്പെട്ട ഡിസംബർ ആറ്‌ വർഗീയ വിരുദ്ധദിനമായി ഡിവൈഎഫ്‌ഐ ആചരിച്ചു.  ഭാരതത്തിന്റെ   ഭരണഘടനാ ശില്പി ഡോ. ബി ആർ അംബേദ്‌കർ മരിച്ച  ദിവസംകൂടിയായ  ആറിന്‌ ഡിവൈഎഫ്ഐ രാജ്യവ്യാപക പ്രതിഷേധവും സംഘടിപ്പിച്ചു. ദിനാചരണത്തിന്റെ ഭാഗമായി ഡിവൈഎഫ്‌ഐ ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  യുവജന സംഗമം സംഘടിപ്പിച്ചു. കേരള സാഹിത്യ അക്കാദമി ഹാളിൽ  നടന്ന സംഗമം ജനാധിപത്യ മഹിളാ അസോസിയേഷൻ  സംസ്ഥാന കമ്മിറ്റി അംഗം  സോഫിയ മെഹർ ഉദ്ഘാടനം ചെയ്‌തു. ഡിവൈഎഫ്ഐ  ജില്ലാ പ്രസിഡന്റ്‌ കെ വി രാജേഷ്‌ അധ്യക്ഷയായി. കേന്ദ്ര കമ്മിറ്റി അംഗം ഗ്രീഷ്മ അജയഘോഷ്,  ജില്ലാ സെക്രട്ടറി പി ബി അനൂപ്,  സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എൻ വി വൈശാഖൻ,  ആർ എൽ ശ്രീലാൽ , എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം വി പി ശരത്ത് പ്രസാദ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top