18 September Thursday

ലഹരിക്കെതിരെ കേരളം പദ്ധതി

വെബ് ഡെസ്‌ക്‌Updated: Friday Oct 7, 2022

ലഹരിക്കെതിരെ കേരളം ഇരിങ്ങാലക്കുട ഉപജില്ല തല ഉദ്ഘാടനം ലളിത ബാലൻ നിർവഹിക്കുന്നു

നെല്ലായി 
കേരള വിദ്യാഭ്യാസ വകുപ്പിന്റെ ‘ലഹരിക്കെതിരെ കേരളം' പരിപാടിയുടെ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല തല ഉദ്ഘാടനം സംഘടിപ്പിച്ചു. ആനന്ദപുരം ശ്രീ കൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിൽ ഇരിങ്ങാലക്കുട ബ്ലോക്ക്  പ്രസിഡന്റ് ലളിത ബാലൻ ഉദ്ഘാടനം ചെയ്തു. മുരിയാട് പഞ്ചായത്ത്‌ പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി അധ്യക്ഷനും ജില്ലാ പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷ ലത ചന്ദ്രൻ മുഖ്യാതിഥിയുമായി. ഡിഇഒ ജാസ്മിൻ തോമസ്, പഞ്ചായത്ത്‌ അംഗങ്ങൾ, സ്കൂൾ  മാനേജമെന്റ് പ്രതിനിധി എ എൻ വാസുദേവൻ, പ്രധാനാധ്യാപകൻ ടി അനിൽ കുമാർ എന്നിവർ സംസാരിച്ചു.
ലഹരിക്കെതിരെ വലിയ ക്യാൻവാസിൽ ഒപ്പ് ശേഖരണം, പ്രതിജ്ഞ റാലി, ഫ്ലാഷ് മോബ് എന്നിവയും ഉണ്ടായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top