26 April Friday

ഡിവൈഎഫ്ഐ ബ്ലോക്ക് 
ജാഥകൾക്ക്‌ ഇന്നു തുടക്കം

വെബ് ഡെസ്‌ക്‌Updated: Friday Oct 7, 2022
തൃശൂർ
 ‘തൊഴിലില്ലായ്മക്കെതിരെ മതനിരപേക്ഷ ഇന്ത്യയ്ക്കായി' എന്ന് മുദ്രാവാക്യമുയർത്തി  നവംബർ മൂന്നിന് പാർലമെന്റിലേക്ക് സംഘടിപ്പിക്കുന്ന യുവജന മുന്നേറ്റത്തിന്റെ പ്രചാരണാർഥം ഡിവൈഎഫ്‌ഐ   ജില്ലയിലെ 18 ബ്ലോക്ക് കമ്മിറ്റികളിൽ  കാൽനട പ്രചരണ ജാഥ സംഘടിപ്പിക്കും.  ജാഥകൾ വെള്ളിയാഴ്‌ച തുടങ്ങും.
 എ ആർ  രാഹുൽ നാഥ് ക്യാപ്റ്റനായ തൃശൂർ ബ്ലോക്ക് ജാഥയും മിഥുൻ കൃഷ്ണൻ ക്യാപ്‌റ്റാനായ ഒല്ലൂർ ബ്ലോക്ക് ജാഥയും 7, 8, 9 തിയതികളിൽ പര്യടനം നടത്തും.    കെ എ  ഹസൽ ക്യാപ്റ്റനായ കൊടുങ്ങല്ലൂർ   ജാഥയും  എറിൻ ആന്റണി ക്യാപ്റ്റനായ ചാവക്കാട്   ജാഥയും പി ആർ നിഖിൽ  ക്യാപ്റ്റനായ നാട്ടിക  ജാഥയും ആഷിക് വലിയകത്ത്‌ ക്യാപ്റ്റനായ മണലൂർ  ജാഥയും  ടി ആർ സതീഷ് ക്യാപ്റ്റനായ വള്ളത്തോൾനഗർ  ജാഥയും  മനു പുതിയമഠം ക്യാപ്റ്റനായ മണ്ണുത്തി  ജാഥയും  എൻ ജി  ഗിരിലാൽ ക്യാപ്റ്റനായ ചേലക്കര   ജാഥയും  ഇ ആർ രാഹുൽ ക്യാപ്റ്റനായ വടക്കാഞ്ചേരി  ജാഥയും   കെ എ  സൈഫുദ്ദീൻ ക്യാപ്റ്റനായ കുന്നംകുളം ഈസ്റ്റ്   ജാഥയും  പി ജെ ജോതിഷ്   ക്യാപ്റ്റനായ കുന്നംകുളം വെസ്റ്റ്  ജാഥയും  ജിംഷാർ ക്യാപ്റ്റനായ ചേർപ്പ്   ജാഥയും പി ഡി  നെൽസൺ ക്യാപ്റ്റനായ കൊടകര   ജാഥയും ഐ വി സജിത്ത് ക്യാപ്റ്റനായ ഇരിങ്ങാലക്കുട ബ്ലോക്ക് ജാഥയും 13, 14, 15, 16 തിയതികളിൽ പര്യടനം നടത്തും. 
 പി സി  നിഖിൽ ക്യാപ്റ്റനായ ചാലക്കുടി ബ്ലോക്ക് ജാഥ  15, 16, 17, 18 തിയതികളിൽ പര്യടനം നടത്തും. 
സിപിഐ  എം, ഡിവൈഎഫ്‌ഐ  നേതാക്കളായ  പി കെ ബിജു,  
 ടി  ശശിധരൻ, സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ,  ടി കെ വാസു, സി സുമേഷ്‌,  പി ബി അനൂപ്,  കെ വി രാജേഷ്,  ജെയ്ക്ക് സി തോമസ്,   ഗ്രീഷ്മ അജയഘോഷ്,   പി എം ആർഷോ,  ഹസൻ മുബാറക്,  കെ സി  റിയാസുദ്ദീൻ,  അഡ്വ. എൻ വി  വൈശാഖൻ,   ആർ എൽ ശ്രീലാൽ,  കെ എസ് സെന്തിൽകുമാർ,  കെ എസ്  റോസൽ രാജ്, വി പി ശരത്ത് പ്രസാദ്, സുകന്യ ബൈജു എന്നിവർ ജാഥ ഉദ്‌ഘാടന   സമാപന യോഗങ്ങളിൽ സംസാരിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top