26 April Friday

കെസിഇയു ജില്ലാ സ്‌പെഷ്യൽ കൺവൻഷൻ

വെബ് ഡെസ്‌ക്‌Updated: Sunday Aug 7, 2022

കെസിഇയു ജില്ലാ സ്‌പെഷ്യൽ കൺവൻഷൻ സിഐടിയു ജില്ലാ സെക്രട്ടറി യു പി ജോസഫ്‌ ഉദ്‌ഘാടനം ചെയ്യുന്നു

തൃശൂർ 
കേരള കോ-–-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) ജില്ലാ സ്‌പെഷ്യൽ കൺവൻഷൻ സിഐടിയു ജില്ലാ സെക്രട്ടറി യു പി ജോസഫ്‌ ഉദ്‌ഘാടനം ചെയ്‌തു. ബി എൽ ബാബു അധ്യക്ഷനായി. വിരമിച്ച ജീവനക്കാരെ സിഐടിയു ജില്ലാ പ്രസിഡന്റ്‌ കെ കെ രാമചന്ദ്രൻ എംഎൽഎ ആദരിച്ചു. 
      കെസിഇയു അംഗങ്ങളുടെ മക്കളിൽ എസ്‌എസ്‌എൽസി, പ്ലസ്‌ ടു പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ്‌ നേടിയ വിദ്യാർഥികളെ യൂണിയൻ ജനറൽ സെക്രട്ടറി എൻ കെ രാമചന്ദ്രൻ അനുമോദിച്ചു. യൂണിയൻ ജില്ലാ സെക്രട്ടറി സി ഡി വാസുദേവൻ, ട്രഷറർ കെ വി ഷീബ, വൈസ്‌ പ്രസിഡന്റ്‌ എ ടി ഉണ്ണികൃഷ്‌ണൻ, ജോയിന്റ്‌ സെക്രട്ടറി കെ ബി പ്രദീപ്‌, എ എസ്‌ അൻവർ എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡന്റായി എ എസ്‌ അൻവറിനെ കൺവൻഷൻ തെരഞ്ഞെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top