29 March Friday
ഗുസ്തി താരങ്ങൾക്ക്‌ പുരോഗമന കലാസാഹിത്യ സംഘം ഐക്യദാർഢ്യം

ചെങ്കോലിന് തീകൊടുത്ത് പ്രതിഷേധജ്വാല

വെബ് ഡെസ്‌ക്‌Updated: Wednesday Jun 7, 2023

ഗുസ്‌തിതാരങ്ങൾക്ക്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ പുരോഗമന കലാസാഹിത്യ സംഘം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ ജ്വാലയിൽ ചെങ്കോൽ കത്തിക്കുന്നു

തൃശൂർ
ഗുസ്തി താരങ്ങൾക്കെതിരെ കേന്ദ്ര സർക്കാർ തുടരുന്ന ദ്രോഹ നടപടിക്കെതിരെ പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ സാംസ്കാരിക പ്രവർത്തകരും എഴുത്തുകാരും കലാകാരന്മാരും  പ്രതിഷേധജ്വാല തെളിയിച്ചശേഷം ചെങ്കോലിന് തീകൊടുത്തു. 
     പാർലമെന്റ് അംഗവും ബിജെപി നേതാവുമായ ബ്രിജ് ഭൂഷണെ തുറുങ്കിലടയ്ക്കുക, ഡൽഹി പൊലീസിന്റെ അനീതി അവസാനിപ്പിക്കുക, ഗുസ്തി താരങ്ങളോടുള്ള നിന്ദ്യമായ നടപടികളിൽനിന്ന് കേന്ദ്ര സർക്കാർ പിന്മാറുക തുടങ്ങിയ ആവശ്യങ്ങളുയർത്തിയും  ഗുസ്തി താരങ്ങൾ നടത്തുന്ന സമരത്തിന്‌ ഐക്യദാർഢ്യം പ്രകടിപ്പിച്ചുമാണ്‌  പ്രതിഷേധ ജ്വാല തെളിയിച്ചത്‌. 
     കരിങ്കാളിയുടെ അകമ്പടിയോടെ നഗരത്തിൽ പ്രതിഷേധ പ്രകടനവും നടന്നു. സാഹിത്യ അക്കാദമി സെക്രട്ടറി സി പി അബൂബക്കർ ഉദ്‌ഘാടനം ചെയ്‌തു. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ പ്രസിഡന്റ്‌ അഡ്വ. വി ഡി  പ്രേം പ്രസാദ്‌ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി  ഡോ. എം എൻ വിനയകുമാർ, സി ആർ ദാസ്‌, യു കെ സുരേഷ്‌കുമാർ, സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, ഇക്‌ബാൽ കൊടുങ്ങല്ലൂർ, ബിലു പത്മിനി നാരായണൻ, കെ എസ്‌ സുനിൽകുമാർ, ഡോ. ഡി ഷീല, നാരായണൻ കോലഴി, ജലീൽ ടി കുന്നത്ത്‌ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top