26 April Friday

സുരഭിയുമായി ബിജെപി സംസ്ഥാന നേതാക്കൾക്ക്‌ അടുത്ത ബന്ധം

വെബ് ഡെസ്‌ക്‌Updated: Wednesday Jun 7, 2023
തൃശൂർ
കുന്നംകുളം പൊലീസ്‌ കഴിഞ്ഞ ദിവസം മാരക മയക്കുമരുന്നുമായി അറസ്റ്റു ചെയ്‌ത സുരഭിയുമായി ചില സംസ്ഥാന ബിജെപി നേതാക്കൾക്ക്‌ അടുത്ത ബന്ധം. എബിവിപി പ്രവർത്തകയായിരുന്ന ഇവർ കൂട്ടുകാരിയുമായി എറണാകുളത്താണ്‌ താമസിച്ചിരുന്നത്‌. ബിജെപി നേതാക്കളുമായുള്ള അടുത്ത ബന്ധം ക്രിമിനൽസംഘത്തെ വളർത്താനും ഉപയോഗിച്ചു. കരാത്തെ ബ്ലാക്ക്‌ ബെൽറ്റുള്ള ഇവർ ഫിറ്റ്‌നസ്‌ മേഖലയിലാണ്‌ പ്രവർത്തിക്കുന്നത്‌. ചൂണ്ടൽ പുതുശേരി വീട്ടിൽ സുരഭി (23), കൂട്ടുകാരി കണ്ണൂർ ആലക്കോട്‌ പ്രിയയും 18.4 ഗ്രാം എംഡിഎംഎയുമായി കഴിഞ്ഞ ദിവസമാണ്‌ അറസ്റ്റിലായത്‌. എംഡിഎംഎയെ സംബന്ധിച്ച്‌ ഇത്‌ വലിയ അളവാണെന്നും ലക്ഷങ്ങൾ വിലവരുമെന്നുമാണ്‌ പൊലീസ്‌ പറയുന്നത്‌. 
മയക്കുമരുന്ന്‌ എത്തിയ വഴിയും അതിനു പിന്നിലെ കണ്ണികളെയും കുറിച്ച്‌ പൊലീസ്‌ വിശദമായ അന്വേഷണമാരംഭിച്ചു. ബിജെപി വളർത്തുന്ന ക്രിമിനൽസംഘത്തിന്‌ മയക്കുമരുന്നുലോബിയുമായി ബന്ധമുണ്ടെന്ന സംശയവും ഉയരുകയാണ്‌. മദ്യ–- മയക്കുമരുന്നുസംഘത്തെ ചോദ്യം ചെയ്‌തതിന്‌ 2020 ഒക്‌ടോബർ നാലിന്‌ സിപിഐ എം പുതുശേരി ബ്രാഞ്ച്‌ സെക്രട്ടറി പി യു സനൂപിനെ ബിജെപി ക്രിമിനലുകൾ കൊലപ്പെടുത്തിയിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top