29 March Friday

അശ്ലീല വീഡിയോയുമായി 
യുവാവ്‌ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Feb 7, 2023

ഷാഫി

 പുതുക്കാട് 

പ്രായ പൂർത്തിയാകാത്ത കുട്ടികളുടെ അശ്ലീല വീഡിയോ ദൃശ്യങ്ങൾ ഡൗൺലോഡ് ചെയ്ത് മൊബൈൽ ഫോണുകളിലാക്കി സൂക്ഷിച്ച യുവാവിനെ പുതുക്കാട്  പൊലീസ് അറസ്‌റ്റ്‌ ചെയ്‌തു. 
പുതുക്കാട് ബേക്കറിയിലെ ജീവനക്കാരനായ മലപ്പുറം വേങ്ങര വെങ്കുളം അഞ്ചുകണ്ടൻ ഷാഫി(28)യാണ്‌ പിടിയിലായത്‌. ഇൻസ്പെക്ടർ  യു എസ്  സുനിൽദാസ്‌,പ്രൊബേഷൻ എസ്ഐ എൻ ലീല, എഎസ്ഐ ഷീബ അശോകൻ, എസ്‌സിപിഒമാരായ പി എം ജിജോ,  ജിബി പി ബാലൻ, സിപിഒമാരായ എ അജിത്ത് കുമാർ, എൻ വി ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ്‌ പ്രതിയെ പിടികൂടിയത്‌. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top