18 April Thursday

ബാലികയെ ബലാത്സംഗം ചെയ്തയാൾക്ക്‌ 40 വർഷം കഠിനതടവും പിഴയും

വെബ് ഡെസ്‌ക്‌Updated: Tuesday Feb 7, 2023

സന്തോഷ്

 കുന്നംകുളം 

എട്ടുവയസ്സുള്ള പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചു കയറി ക്രൂരമായി ബലാത്സംഗം ചെയ്ത കേസിൽ 40 വർഷം കഠിന തടവും 1,50, 000 -രൂപ പിഴയും ശിക്ഷ. വലപ്പാട്  കഴിമ്പ്രം  കരീപറമ്പിൽ  സന്തോഷിനെയാണ്‌  (45) കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജ് എസ് ലിഷ  ശിക്ഷിച്ചത്‌.  2019 നവംബറിലാണ്‌  കേസിനാസ്പദമായ സംഭവം.  കുട്ടിയുടെ രക്ഷിതാക്കൾ വലപ്പാട് പൊലീസിൽ  നൽകിയ പരാതിയെ തുടർന്ന്‌ പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ (പോക്സോ)   കെ എസ്‌  ബിനോയിയും അഡ്വ. അമൃതയും ഹാജരായി.18 സാക്ഷികളെ വിസ്തരിച്ചു. 20 രേഖകളും  തൊണ്ടിമുതലുകളും  ഹാജരാക്കി.   
 വലപ്പാട് പൊലിസ്  സബ് ഇൻസ്പെക്ടറായിരുന്ന കെ സി രതീഷാണ്‌ കേസ് രജിസ്റ്റർ ചെയ്തതത്. വലപ്പാട് സബ് ഇൻസ്‌പെക്ടർ വി പി അരിസ്റ്റോട്ടിൽ തുടരന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തു.  വലപ്പാട്  ഇൻസ്‌പെക്ടർ ആയിരുന്ന കെ സുമേഷ്  അന്വേഷണം  പൂർത്തിയാക്കി  കുറ്റപത്രം സമർപ്പിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top