25 April Thursday

കൂമ്പുള്ളി 
പാലത്തിൽ 
വഴിവിളക്ക് വേണം

വെബ് ഡെസ്‌ക്‌Updated: Tuesday Feb 7, 2023
മുല്ലശേരി-
എളവള്ളി കൂമ്പുള്ളി പാലത്തിൽ  വെളിച്ചമില്ലാത്തതിനാൽ അപകടം പതിവായി. വെളിച്ച കുറവിനാൽ കഴിഞ്ഞ രാത്രിയിൽ ബൈക്കുകൾ കൂട്ടിയിടിച്ചിരുന്നു.
കനാല്‍ ബണ്ട് റോഡിൽനിന്ന് പ്രധാന റോഡിലേക്ക് വരുന്ന വാഹനങ്ങൾ കാണാൻ കഴിയാത്തതാണ് അപകടങ്ങൾക്ക് കാരണം. വർഷങ്ങൾ പഴക്കമുള്ള പാലത്തിൽ വഴിവിളക്കുകൾ സ്ഥാപിച്ചിട്ടില്ല. ഇടറോഡുകളിൽ നിന്ന് വരുന്ന വാഹനങ്ങൾ കാണാൻ കഴിയാത്ത വിധം കുറ്റിക്കാടുകളും പാഴ്‌ച്ചെടികളും വളർന്നിട്ടുണ്ട്. 
വെളിച്ചമില്ലാത്തതിനാൽ പാലത്തിനു മുകളിൽ നിന്നും മാലിന്യങ്ങൾ വലിച്ചെറിയുന്നതും പതിവായി. മുല്ലശേരി,- എളവള്ളി പഞ്ചായത്തുകൾ അതിർത്തി പങ്കിടുന്നതാണ് കൂമ്പുള്ളി പാലം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top