19 April Friday

മയക്കുമരുന്ന് മാഫിയയുടെ ആക്രമണം: 
3 ഡിവൈഎഫ്ഐ പ്രവർത്തകർക്ക് പരിക്ക്‌

വെബ് ഡെസ്‌ക്‌Updated: Monday Dec 6, 2021
കൊടുങ്ങല്ലൂർ
കഞ്ചാവ് മയക്കുമരുന്ന് സംഘത്തിന്റെ ആക്രമണത്തിൽ മൂന്ന് ഡിവൈഎഫ്ഐ പ്രവർത്തകർക്ക് പരിക്കേറ്റു. ഡിവൈഎഫ്ഐ ഫിഷറീസ് സ്കൂൾ യൂണിറ്റ് അംഗങ്ങളായ  യദു, ഷിബിൻ, അജിത്ത്, അജി എന്നിവരെയാണ് മാരകായുധങ്ങളുമായി ആക്രമിച്ചത്. 
ശനിയാഴ്ച  രാത്രി 11നാണ് സംഭവം. കല്യാണവീട്ടിൽ പോയി തിരിച്ചു വരികയായിരുന്ന ഇവരെ  കത്തിയും മാരക ആയുധങ്ങളുമായാണ്  കുത്തി പരിക്കേൽപ്പിച്ചത്.. കാര വാക്കടപ്പുറം സ്വദേശികളായ രമേഷ്, മനീഷ്, കട്ടൻബസാർ സ്വദേശി റെമീസ്, കാര മരമില്ല് സ്വദേശികളായ ഷൈൻ, നിസാം എന്നിവരടങ്ങിയ സംഘമാണ് ആക്രമണം നടത്തിയത്.
കാര തീരദേശമേഖലയിൽ    സ്ഥിരമായി കാണുന്ന ഈ കഞ്ചാവു മയക്കുമരുന്ന് മാഫിയസംഘത്തെ മുമ്പും ഡിവൈഎഫ്ഐ പ്രവർത്തകർ ചോദ്യം ചെയ്തിട്ടുണ്ട്. ഇതിന്റെ വൈരാഗ്യമാണ്  ആക്രമണത്തിന് കാരണമെന്ന് പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവർ പറഞ്ഞു.
 യുവാക്കളെ പിന്നീട് നാട്ടുകാർ ചേർന്ന് കീഴ്പ്പെടുത്തുകയും പൊലീസിൽ ഏൽപ്പിക്കുകയും ചെയ്തു. സംഭവത്തിൽ സിപിഐ എം എടവിലങ്ങ് ലോക്കൽ കമ്മിറ്റി പ്രതിഷേധിച്ചു.
കാര തീരദേശ പ്രദേശത്ത് യുവാക്കൾക്കിടയിൽ വ്യാപകമാകുന്ന കഞ്ചാവ്, ലഹരി ഉപഭോഗത്തിനെതിരെ  പൊലീസ് നടപടി സ്വീകരിക്കണമെന്ന്‌ സിപിഐ എം എടവിലങ്ങ് ലോക്കൽ സെക്രട്ടറി സി എ ഷെഫീർ ആവശ്യപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top