29 March Friday
കേരള ഫുട്ബോൾ യൂത്ത് ലീഗ്

മത്സരങ്ങളുടെ ആദ്യപാദം പൂര്‍ത്തിയായി

വെബ് ഡെസ്‌ക്‌Updated: Thursday Oct 6, 2022
ഗുരുവായൂർ
കേരള ഫുട്ബോൾ  യൂത്ത് ലീഗിലെ  ജില്ലാ തല മത്സരങ്ങളുടെ ആദ്യപാദ മത്സരങ്ങൾ പൂർത്തിയായി. ആദ്യപാദത്തിലെ  അണ്ടർ 15 മത്സരങ്ങളിൽ  എഫ്സി കേരള , ഗുരുവായൂർ സ്പോർട്ട്സ് അക്കാദമി:, റെഡ് സ്റ്റാർ തൃശൂർ എന്നീ ടീമുകളും അണ്ടർ 13 മത്സരങ്ങളിൽ ഗുരുവായൂർ സ്പോർട്ട്സ് അക്കാദമി, സ്പാരോസ് തൃശൂർ, കാൽഡിയൻ , സെന്റ് തോമസ് എരുമപ്പെട്ടി   എന്നീ ടീമുകൾ സെമിഫൈനൽ റൗണ്ടിലേക്ക്  പ്രവേശിച്ചു.ടൂർണമെന്റിൽ പങ്കെടുക്കുന്ന ടീമംഗങ്ങൾ മയക്കുമരുന്നു വിരുദ്ധ പ്രതിജ്ഞയെടുത്തു.ഗുരുവായൂർ മുതുവട്ടൂർ ​ഗവ.ഹയർസെക്കൻഡറി സ്കൂൾ മൈതാനത്ത് നടക്കുന്ന  മത്സരങ്ങൾ ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ്  ഉദ്ഘാടനം ചെയ്തു. സ്പോർട്ട്സ് കൗൺസിൽ പ്രസിഡന്റ്‌ കെ ആർ സാംബശിവൻ അധ്യക്ഷനായി.മുൻ ദേശീയ ഫുട്ബോൾ താരം സി സി ജേക്കബ്‌ മുഖ്യാതിഥിയായി.  ഫുട്ബോൾ അസോസിയേഷൻ വൈസ് പ്രസിഡന്റ് സി സുമേഷ് ,  ജോയിന്റ് സെക്രട്ടറി ഡേവിഡ് ആന്റോ ,പി കെ അസീസ്, ടി എം ബാബുരാജ്, വി വി ബിജു എന്നിവർ സംസാരിച്ചു.ആൺകൂട്ടികളുടെ അണ്ടർ -15, അണ്ടർ -13 വിഭാഗം മത്സരങ്ങളാണ് ആരംഭിച്ചത്.ഒക്ടോബർ എട്ടിന് നടക്കുന്ന സെമി ഫൈനലിൽ     അണ്ടർ 15 മത്സരങ്ങളിൽ ജിഎസ് എ ഗുരുവായൂർ, റെഡ്സ്റ്റാർ തൃശൂരിനെയും, എഫ് സി  കേരള   സെന്റ്തോമസ് എരുമപ്പെട്ടിയേയും നേരിടും. അണ്ടർ13 വിഭാഗത്തിലെ സെമി ഫൈനലിൽ ജി എസ്എ ഗുരുവായൂർ കാൽഡിയൻ തൃശൂരിനെയും , സ്പാരോസ് തൃശൂർ സെന്റ്തോമസ് എരുമപ്പെട്ടിയേയും നേരിടും. ഒമ്പതിന്   എൻ കെ അക്ബർ   എംഎൽഎ സമ്മാനദാനം നടത്തും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top