18 April Thursday

കാഞ്ഞിരപ്പിള്ളി കോളനിയിൽ മണ്ണിടിച്ചിൽ ഭീഷണി നേരിടുന്നവരെ പുനരധിവസിപ്പിക്കണം: പികെഎസ്‌

വെബ് ഡെസ്‌ക്‌Updated: Saturday Aug 6, 2022

 ചാലക്കുടി

 മണ്ണിടിച്ചിൽ ഭീഷണിമൂലം കൊന്നക്കുഴി സ്കൂളിലെ  ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിപ്പാർപ്പിച്ചവരെ ഉടൻ അനുയോജ്യമായ ഭൂമി കണ്ടെത്തി പുനരധിവസിപ്പിക്കുകയും, അതുവരെ  നിലവിലുള്ള സ്ഥലത്ത്   അടിസ്ഥാന സൗകര്യങ്ങൾ കുറവുള്ളത്  പരിഹരിക്കുകയും ചെയ്യണമെന്ന് പട്ടികജാതി ക്ഷേമസമിതി ജില്ലാ സെക്രട്ടറി കെ വി രാജേഷ് ആവശ്യപ്പെട്ടു. 
ക്യാമ്പിൽ കഴിയുന്നവരുടെ വീടുകൾ സന്ദർശിക്കുകയും ചെയ്‌തു.  ജില്ലാ പ്രസിഡന്റ്‌  ഡോ. എം കെ സുദർശൻ, ഏരിയ സെക്രട്ടറി എ എ ബിജു, പി സി മനോജ്,  ടി കെ അനിരുദ്ധൻ, സവിത മാധവൻ എന്നിവർ ഒപ്പമുണ്ടായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top