കൊടകര
സിപിഐ എം സംയോജിത പച്ചക്കറി കൃഷി ഏരിയ തല ഉദ്ഘാടനം അളഗപ്പ നഗർ ഈസ്റ്റിൽ നടന്നു. ചുക്കിരിക്കുന്നിൽ സിപിഐ എം ജില്ലാ കമ്മിറ്റിയംഗം ടി എ രാമകൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു. കൊടകര ഏരിയ കമ്മിറ്റിയംഗം സി എം ബബീഷ് അധ്യക്ഷനായി.
കൊടകര ബ്ലോക്ക് പ്രസിഡന്റ് എം ആർ രഞ്ജിത്ത്, കെ ജെ ഡിക്സൻ, അളഗപ്പ ഈസ്റ്റ് ലോക്കൽ കമ്മിറ്റിയംഗങ്ങളായ പി വി ഗോപിനാഥൻ, കെ എൻ ബിജു, കെ കെ ഗോഖലെ, ഡേവിസ് പൊറത്തുക്കാരൻ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..