25 April Thursday

യുവതിയുടെ ആത്മഹത്യ;
ഭർത്താവ്‌ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 6, 2022
ചാവക്കാട്
ഒരുമനയൂർ ഒറ്റതെങ്ങിൽ യുവതി ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവിനെ അറസ്റ്റ് ചെയ്തു. ഒറ്റതെങ്ങ് കറുപ്പംവീട്ടിൽ കെ വി നിസാറി(38)നെയാണ് ചാവക്കാട് പൊലിസ് നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന്‌ പിടികൂടിയത്.
 ജനുവരി 20നാണ്‌ നിസാറിന്റെ ഭാര്യ ഹഫീസ ആത്മഹത്യ ചെയ്‌തത്‌. 
പണവും സ്വർണവും ആവശ്യപ്പെട്ട് ഹഫീസയെ നിരന്തരം പീഡിപ്പിച്ചതിനെ തുടർന്നാണ് ആത്മഹത്യചെയ്തതെന്ന് കാണിച്ച്  ബന്ധുക്കൾ പരാതി നൽകിയിരുന്നു. ​ഗൾഫിലേക്ക് പോയ നിസാറിനെതിരെ പൊലിസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ചൊവ്വാഴ്ച നെടുമ്പാശേരിയിലെത്തിയ ഇയാളെ ചാവക്കാട് പൊലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top