25 April Thursday

2362 യൂണിറ്റുകളിൽ 
വൃക്ഷത്തൈകൾ നട്ട്‌ കര്‍ഷകസംഘം

വെബ് ഡെസ്‌ക്‌Updated: Tuesday Jun 6, 2023

പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കർഷകസംഘം ആഭിമുഖ്യത്തിൽ തേക്കിൻകാട് മൈതാനിയിൽ ഫല വൃക്ഷത്തൈ നടൽ സംസ്ഥാന ജോയിന്റ് സെക്രട്ടറി എ സി മൊയ്‌തീൻ ഉദ്‌ഘാടനം ചെയ്യുന്നു

തൃശൂർ
പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി  കർഷക സംഘത്തിന്റെ 2362 യൂണിറ്റുകളിൽ  വൃക്ഷത്തൈകൾ നട്ടു.  17 ഏരിയകളിൽ 50 വീതം പ്ലാവിൻ തൈകളും   നട്ടു.   കർഷകസംഘം ജില്ലാ കമ്മിറ്റി  നേതൃത്വത്തിൽ തേക്കിൻകാട്‌ മൈതാനം പടിഞ്ഞാറേ നടയിൽ മൂന്ന്‌ ഫലവൃക്ഷത്തൈകൾ നട്ടു.  സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി എ സി മൊയ്‌തീൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി കെ രവീന്ദ്രൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എ എസ് കുട്ടി, ജില്ലാ വൈസ് പ്രസിഡന്റ് ഗീത ഗോപി, ഏരിയ സെക്രട്ടറി എം ശിവശങ്കരൻ, ഏരിയ പ്രസിഡന്റ് കെ ആർ ഗോപിനാഥൻ എന്നിവർ സംസാരിച്ചു.    പ്ലാവ്, അശോകം, കൊന്ന എന്നീ വിവിധ മരങ്ങൾ നട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top