23 April Tuesday

നെല്ലിന്റെ വില നൽകണം: കര്‍ഷക മാര്‍ച്ച്‌ നാളെ

വെബ് ഡെസ്‌ക്‌Updated: Tuesday Jun 6, 2023
തൃശൂർ 
കർഷകരിൽനിന്നും നെല്ല് സംഭരിച്ചിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും വില നൽകാതിരിക്കുന്ന സപ്ലൈകോ  നിലപാടിൽ   പ്രതിഷേധിച്ച്    കേരള കർഷകസംഘം നേതൃത്വത്തിൽ  എഡിഎ,  തൃശൂർ പാഡി ഓഫീസുകൾക്കു മുന്നിൽ  ബുധനാഴ്‌ച  മാർച്ചും ധർണയും സംഘടിപ്പിക്കും. സപ്ലൈകോ രൂപീകരിച്ച ബാങ്ക് കൺസോർഷ്യത്തിൽനിന്നും കേരള ബാങ്കിനെ ബോധപൂർവം ഒഴിവാക്കി. മറ്റു ബാങ്കുകളിൽ  പുതുതായി അക്കൗണ്ട് ചേരാൻ കർഷകരെ നിർബന്ധിക്കുന്നു.  കൺസോർഷ്യം ബാങ്കുകൾ  പിആർഎസ് വായ്പക്ക് കർഷകന്റെ പ്രായപരിധികൂടി മുന്നോട്ടുവയ്‌ക്കുന്നു. ഇത്തരം നടപടികൾക്ക്‌ എതിരെയാണ്‌ സമരം. കർഷക സംഘം ജില്ലാ സെക്രട്ടറി എ എസ്  കുട്ടി മണലൂരിലും  പ്രസിഡന്റ്‌  പി ആർ വർഗീസ് ചേർപ്പിലും  ട്രഷറർ ടി എ  രാമകൃഷ്ണൻ കൊടകരയിലും സമരം ഉദ്‌ഘാടനം ചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top