18 April Thursday
ഗുസ്തിതാരങ്ങൾക്ക്‌ ഐക്യദാർഢ്യം

പുരോഗമന കലാസാഹിത്യ 
സംഘം പ്രതിഷേധജ്വാല ഇന്ന്

വെബ് ഡെസ്‌ക്‌Updated: Tuesday Jun 6, 2023
തൃശൂർ
ഗുസ്തിതാരങ്ങൾക്കെതിരെ കേന്ദ്രസർക്കാർ തുടരുന്ന ദ്രോഹനടപടിക്കെതിരെ പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ചൊവ്വാഴ്‌ച പ്രതിഷേധജ്വാല തീർക്കും.   പ്രകടനം സാഹിത്യ അക്കാദമി പരിസരത്തുനിന്ന്‌   ആരംഭിക്കും. വൈകിട്ട്‌ അഞ്ചിന്‌ സാഹിത്യ അക്കാദമി സെക്രട്ടറി സി പി അബൂബക്കർ ഉദ്‌ഘാടനം ചെയ്യും. 
പാർലമെന്റ് അംഗവും ബിജെപിനേതാവുമായ ബ്രിജ് ഭൂഷണെ തുറുങ്കിലടയ്ക്കുക, ഡൽഹി പൊലീസിന്റെ അനീതി അവസാനിപ്പിക്കുക, ഇന്ത്യയുടെ പ്രശസ്തി ഉയർത്തിയ ഗുസ്തിതാരങ്ങളോടുള്ള നിന്ദ്യമായ നടപടികളിൽനിന്ന് കേന്ദ്രസർക്കാർ പിന്മാറുക തുടങ്ങിയ ആവശ്യങ്ങളുയർത്തി സാംസ്കാരിക പ്രവർത്തകരും എഴുത്തുകാരും കലാകാരന്മാരും തെരുവിലിറങ്ങും. കരിങ്കാളിയുടെ അകമ്പടിയോടെയുള്ള പ്രതിഷേധപ്രകടനം നഗരത്തിൽ സമാപിക്കും. തുടർന്ന്‌ തെക്കേഗോപുരനടയിൽ ചെങ്കോലിന് തീ കൊടുക്കും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top