29 March Friday

ഇറ്റ്‌ഫോക്കിന്‌ തുടക്കമായി

വെബ് ഡെസ്‌ക്‌Updated: Monday Feb 6, 2023

സംഗീത നാടക അക്കാദമിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പതിമൂന്നാമത്‌ അന്തരാഷ്‌ട്ര നാടകോത്സവം ഇറ്റ്‌ഫോക് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലെെനായി ഉദ്ഘാടനം ചെയ്യുന്നു

 തൃശൂർ

സംഗീത നാടക അക്കാദമിയുടെ  ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കേരളത്തിന്റെ പതിമൂന്നാമത്‌ അന്തരാഷ്‌ട്ര നാടകോത്സവം ഇറ്റ്‌ഫോക്കിന്‌ തുടക്കമായി. അക്കാദമി പവിലിയൻ തിയറ്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നാടകോത്സവം ഉദ്‌ഘാടനം ചെയ്‌തു. മന്ത്രി സജി ചെറിയാൻ അധ്യക്ഷനായി. സംഗീതനാടകഅക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി ആമുഖഭാഷണം നടത്തി. നടൻ പ്രകാശ്‌രാജ്‌ മുഖ്യപ്രഭാഷണം നടത്തി.
ഫെസ്‌റ്റിവൽ ബുള്ളറ്റിൻ പ്രകാശനം മന്ത്രി കെ രാജനും  ഫെസ്‌റ്റിവൽ ടീ ഷർട്ട്‌ പ്രകാശനം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ ഡേവിസും  ഫെസ്‌റ്റിവൽ ബാഗ്‌ മന്ത്രി ഡോ. ആർ ബിന്ദുവും ഫെസ്‌റ്റിവൽ ബുക്ക്‌ പ്രകാശനം ടി എൻ പ്രതാപൻ എംപിയും നിർവഹിച്ചു.   യഥാക്രമം സംഗീത നാടക അക്കാദമി വൈസ്‌ ചെയർപേഴ്‌സൺ പുഷ്‌പവതി പൊയ്‌പ്പാടത്ത്‌, കലക്ടർ ഹരിത വി കുമാർ, പി ബാലചന്ദ്രൻ എംഎൽഎ, മേയർ എം കെ വർഗീസ്‌ എന്നിവർ ഏറ്റുവാങ്ങി. സാഹിത്യ അക്കാദമി പ്രസിഡന്റ്‌ കെ സച്ചിദാനന്ദൻ, ലളിതകലാ അക്കാദമി ചെയർമാൻ മുരളി ചീരോത്ത്‌, ഫെസ്‌റ്റിവൽ ഡയറക്ടറേറ്റ്‌ അംഗങ്ങളായ അനുരാധ കപൂർ, ബി അനന്തകൃഷ്‌ണൻ, ദീപൻ ശിവരാമൻ, തായ്‌വാൻ 
പ്രതിനിധികളായ റോബർട്ട്‌, ആനിസൺ ചാവോ  എന്നിവർ സംസാരിച്ചു. സംഗീതനാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി സ്വാഗതവും നിർവാഹകസമിതിയംഗം ജോൺ ഫെർണാണ്ടസ് നന്ദിയും പറഞ്ഞു. ഇ്റ്റ്‌ഫോക്‌ വിളംബരമായി 101 കലാകാരന്മാർ മട്ടന്നൂർ ശങ്കരൻകുട്ടിയുടെ നേതൃത്വത്തിൽ അണിനിരന്ന മേളവും അരങ്ങേറി. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top