24 April Wednesday

കലാകാരന്മാർ പക്ഷം 
പ്രഖ്യാപിക്കേണ്ട കാലം: അതുൽകുമാർ

വെബ് ഡെസ്‌ക്‌Updated: Monday Feb 6, 2023

അതുൽകുമാർ

തൃശൂർ
കലാകാരന്മാർ തങ്ങളുടെ പക്ഷം പ്രഖ്യാപിക്കേണ്ട കാലമായെന്ന്‌ മഹാരാഷ്‌ട്ര നാടകവേദിയിലെ  പ്രമുഖ സംവിധായകൻ അതുൽകുമാർ പറഞ്ഞു. നമ്മൾ എന്തിന്‌ നാടകവും സംഗീതവും ചെയ്യുന്നു എന്ന ചോദ്യത്തെ നേരിടാൻ തുടങ്ങുകയാണ്‌. ഈ ചോദ്യത്തിന്‌ മറുപടി പറയാൻ ബാധ്യതപ്പെട്ടവരായിരിക്കുകയാണ്‌ കലാകാരന്മാർ. കലാപ്രവർത്തനം ഭയപ്പാടോടെ നടത്തുന്ന സമൂഹമായി ഇന്ത്യ മാറിക്കഴിഞ്ഞു. തീർച്ചയായും മരണം മുന്നിൽ കണ്ടാണ്‌ സമകാലീന ഇന്ത്യയിലെ സാംസ്‌കാരിക പ്രവർത്തനം. കേരളം പോലെ അപൂർവ സ്ഥലങ്ങളിലൊഴികെ, വിശേഷിച്ച്‌ ബിജെപി ഭരിക്കുന്ന സ്ഥലങ്ങളിൽ സ്ഥിതി അത്യന്തം ഗുരുതരമാണ്‌. എന്നാൽ കലാകാരന്മാർ നിശ്‌ചലമാകുമെന്ന്‌ കരുതുന്നില്ല. അതിജീവനത്തിന്റെ വലിയ ചരിത്രമാണ്‌ കലയ്‌ക്കുള്ളത്‌. തന്റെ നാടകം കലയും രാഷ്‌ട്രീയവും തമ്മിലുള്ള വലിയ സംഘർഷത്തെയാണ്‌ വിഷയമാക്കുന്നത്‌. സ്വേച്ഛാധിപത്യത്തിന്റെ കാലത്ത്‌ നിലപാടെടുക്കാൻ മടിച്ചു നിൽക്കാതിരുന്ന കലാകാരന്റെ കഥയാണത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top