20 April Saturday

തൈപ്പൂയ്യാഘോഷത്തിനിടെ ആന ഇടഞ്ഞു

വെബ് ഡെസ്‌ക്‌Updated: Monday Feb 6, 2023

എടമുട്ടം ശ്രീഭദ്രാചല സുബ്രഹ്മണ്യ ക്ഷേത്രത്തിലെ തൈപ്പൂയ്യാഘോഷത്തിനിടെ ആനയിടഞ്ഞപ്പോൾ

വലപ്പാട്
എടമുട്ടം ശ്രീഭദ്രാചല സുബ്രഹ്മണ്യ ക്ഷേത്രത്തിലെ   തൈപ്പൂയ്യാഘോഷത്തിനിടെ  ആനയിടഞ്ഞു. രാവിലെ പതിനൊന്ന് മണിയോടെ ശീവേലിക്കിടെയായിരുന്നു സംഭവം. ഉടൻതന്നെ ആനയെ തളയ്‌ക്കാനായതിനാൽ അനിഷ്ട സംഭവങ്ങൾ ഒഴിവായി.  ക്ഷേത്രനടപ്പന്തലിൽ തിടമ്പേറ്റിയിരുന്ന ആനയാണ് ഇടഞ്ഞത്. ആന തിരിഞ്ഞതോടെ ആളുകൾ ചിതറിയോടി. ആനപ്പുറത്തിരുന്നവർ താഴേക്ക് ചാടി രക്ഷപ്പെട്ടു.  ഇതിനിടെ ക്ഷേത്രത്തിന് പുറത്ത് അണിനിരന്നിരുന്ന നാല് ആനകളിൽ ഒരെണ്ണം പേടിച്ചോടിയത് പരിഭ്രാന്തി പരത്തി. പാപ്പാൻമാരും എലിഫന്റ്‌ സ്ക്വാഡും ചേർന്ന് ആനയെ ക്യാപ്ച്ചർ ബെൽറ്റിട്ട് തളച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top