29 March Friday

ദക്ഷിണേന്ത്യൻ വുമൺസ് ജൂഡോ: കേരളത്തിന്‌ ഓവറോൾ കിരീടം

വെബ് ഡെസ്‌ക്‌Updated: Monday Feb 6, 2023
തൃശൂർ
രണ്ടാമത് ദക്ഷിണേന്ത്യൻ ഖേലോ ഇന്ത്യ ജൂഡോ വുമൺസ് ലീഗ് ടൂർണമെന്റിൽ സീനിയർ വിഭാഗം ഓവറോൾ കിരീടം കേരളത്തിന്‌. സീനിയർ വിഭാഗത്തിൽ അഞ്ചു സ്വർണവും നാലു വെള്ളിയും ഒമ്പത്‌ വെങ്കലവും നേടിയാണ് കേരളം ഓവറോൾ  കിരീടം നേടിയത്.
രണ്ടു സ്വർണവും  രണ്ടു വെള്ളിയും ഒരു വെങ്കലവുമായി കർണാടകം  രണ്ടാം സ്ഥാനവും  മൂന്ന്‌ വെങ്കല മെഡൽ നേടിയ ആന്ധ്രാപ്രദേശ്  മൂന്നാം സ്ഥാനവും നേടി. സബ് ജൂനിയർ, കേഡറ്റ് ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി കേരളത്തിന്‌  16 സ്വർണവും 15 വെള്ളിയും 33 വെങ്കല മെഡലും ലഭിച്ചു. 
സമാപന സമ്മേളനത്തിൽ ജൂഡോ ഫെഡറേഷൻ ഓഫ് ഇന്ത്യാ വൈസ് പ്രസിഡന്റ്‌ എ ശ്രീകുമാർ അധ്യക്ഷനായി. ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് ബിന്നി ഇമ്മിട്ടി ട്രോഫികൾ വിതരണം ചെയ്തു. 
ജൂഡോ ഫെഡറേഷൻ ഓഫ് ഇന്ത്യ എക്സിക്യുട്ടീവ് കമ്മിറ്റി അംഗം ജോയ് കെ വർഗീസ്, സംസ്ഥാന സെക്രട്ടറി പി ആർ റേൻ, ഖേലോ ഇന്ത്യ ഒബ്സർവർ ജെ ആർ രാജേഷ്, ജൂഡോ ഫെഡറേഷൻ ഓഫ് ഇന്ത്യ ഒബ്സർവർ  ഉമേഷ് കുമാർ സിങ്‌, ബേബി പൗലോസ്, പി എസ്‌ ജോജു, ഒറ്റാലി സുരേഷ്, കെ സി ഷൈനൻ എന്നിവർ സംസാരിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top