20 April Saturday
തൃശൂർ ഗവ. എൻജി. കോളേജിൽ യുഡിഎസ്എഫുകാരുടെ ആക്രമണം

എസ്‌എഫ്‌ഐ പ്രവർത്തകർക്ക്‌ പരിക്ക്‌

വെബ് ഡെസ്‌ക്‌Updated: Sunday Dec 5, 2021
 
തൃശൂർ 
തൃശൂർ ഗവ. എൻജി. കോളേജിൽ യുഡിഎസ്എഫുകാരുടെ ആക്രമണത്തിൽ എസ്എഫ്ഐ പ്രവർത്തകർക്ക് പരിക്ക്‌. ശനി പകൽ 12ഓടെയാണ്‌ സംഭവം. തിങ്കളാഴ്‌ച കോളേജിലെത്തുന്ന നവാഗതർക്ക്‌ സ്വീകരണം ഒരുക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾക്കിടെയാണ്‌  കെഎസ്‌യു–- -എംഎസ്എഫ് -പ്രവർത്തകർ മാരകായുധങ്ങളുമായി ആക്രമണം അഴിച്ചുവിട്ടത്‌. 
സംഘർഷത്തിൽ പത്തോളം എസ്എഫ്ഐ പ്രവർത്തകർക്ക് പരിക്കേറ്റു. മെക്കാനിക്കൽ എൻജി. ഏഴാം സെമസ്റ്റർ വിദ്യാർഥിയും എസ്‌എഫ്‌ഐ കോളേജ്‌ യൂണിറ്റ്‌ ജോ. സെക്രട്ടറിയുമായ സി അഫ്‌നാസ്‌, എസ്‌എഫ്‌ഐ പ്രവർത്തകനും സിവിൽ എൻജി. ഏഴാം സെമസ്റ്റർ വിദ്യാർഥിയുമായശ്രീഹരി ഗിരീശൻ എന്നിവരെ കോ ഓപ്പറേറ്റീവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 
എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ തുടർച്ചയായി ആക്രമണം അഴിച്ചുവിടുന്ന യുഡിഎസ്എഫ് പ്രവർത്തകരുടെ നടപടിയിൽ എസ്എഫ്ഐ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top