28 March Thursday

റെയിൽവേ ജീവനക്കാരനെ മർദിച്ചതിൽ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Sunday Dec 5, 2021
തൃശൂർ
ബ്രഹ്മകുളം റെയിൽവേ ഗേറ്റിൽ ഡ്യൂട്ടി ചെയ്തിരുന്ന എ ടി സെമിനെ ഡ്യൂട്ടിക്കിടെ കൈയേറ്റം ചെയ്തതിൽ പ്രതിഷേധിച്ച് ഡിആർഇയു സിഐടിയു തൃശൂർ റെയിൽവേ സ്‌റ്റേഷനിൽ   പ്രകടനവും സെക്ഷൻ ഓഫീസ് മാർച്ചും നടത്തി. നിരന്തരം ഉണ്ടാകുന്ന അക്രമങ്ങൾ തടയുന്നതിന് 
ഗേറ്റ് പരിസരങ്ങളിൽ  സിസിടിവി ക്യാമറ സ്ഥാപിക്കുക, റോഡ് യാത്രക്കാരെയും ജനങ്ങളേയും ബോധവൽക്കരിക്കുക, സ്ത്രീകളടക്കം ഡ്യൂട്ടി നോക്കുന്ന ഗേറ്റ് പരിസരങ്ങളിൽ  പൊലീസ് പട്രോളിങ്‌ ഏർപ്പെടുത്തുക എന്നീ അവശ്യങ്ങൾ ഉന്നയിച്ചാണ്‌ മാർച്ച്‌ നടത്തിയത്‌. കേന്ദ്ര ജോയിന്റ്‌ സെക്രട്ടറി ആർജി പിള്ള, സജിത്ത് വേണുഗോപാൽ, എം ആർ സുധീഷ്, ആർ ശശിധരൻ, നിക്സൺ ഗുരുവായൂർ എന്നിവർ സംസാരിച്ചു. ട്രെയിൻ കടന്നുപോയാലും സിഗ്‌നൽ ലഭിക്കാതെ ഗേറ്റ്‌ തുറക്കാനാകില്ല. ഇത്‌ മനസ്സിലാക്കാതെയാണ്‌ പലയിടത്തും ഗേറ്റ്മാന്മാർക്കുനേരെ ചിലർ അക്രമം നടത്തുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top