മാള
അന്താരാഷ്ട്ര വയോജന ദിനത്തോടനുബന്ധിച്ച് കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിലെ കൂടുതൽ പ്രായം ചെന്ന വ്യക്തിയെ ആദരിച്ചു. 102 വയസ്സുള്ള മാള ചക്കാംപറമ്പ് മണ്ടകൻ മറിയത്തെയാണ് പൊന്നാടയണിയിച്ച് ആദരിച്ചത്.
കൊടുങ്ങല്ലൂർ തഹസിൽദാർ കെ രേഖ, ഡെപ്യൂട്ടി തഹസിൽദാർ സംഗീത്, കുരുവിലശേരി വില്ലേജ് ഓഫീസർ എം എച്ച് നൗഷാദ്, വിഎൽഒ രത്നവല്ലി സുരേഷ്, പഞ്ചായത്തംഗം ജിയോ കൊടിയൻ തുടങ്ങിയവർ വീട്ടിലെത്തി പൊന്നാടയണിയിക്കുകയായിരുന്നു. മറിയത്തിന്റെ മകനായ പോൾ, ഭാര്യ ലില്ലി എന്നിവർ ഇവരെ സ്വീകരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..