26 April Friday
ഗുസ്‌തിതാരങ്ങൾക്ക്‌ ഐക്യദാർഢ്യം

നൈറ്റ്‌ മാർച്ചിൽ ജ്വലിച്ചു രോഷാഗ്‌നി

വെബ് ഡെസ്‌ക്‌Updated: Monday Jun 5, 2023

ഡിവൈഎഫ്‌ഐ, എസ്‌എഫ്‌ഐ നേതൃത്വത്തിൽ തൃശൂർ ടൗണിൽ നടത്തിയ നൈറ്റ്‌ മാർച്ച്‌

തൃശൂർ
ബിജെപി എംപിയും ഗുസ്‌തി  ഫെഡറേഷൻ മുൻ പ്രസിഡന്റുമായ ബ്രിജ്‌ ഭൂഷണെതിരെ സമരം നടത്തുന്ന ഗുസ്‌തിതാരങ്ങൾക്ക്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ ഡിവൈഎഫ്‌ഐ–- എസ്‌എഫ്‌ഐ നേതൃത്വത്തിൽ വിദ്യാർഥികളും യുവജനങ്ങളും  നൈറ്റ്‌ മാർച്ച്‌ നടത്തി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയടക്കം ഏഴ്‌ വനിതാ ഗുസ്‌തി താരങ്ങളെ പീഡിപ്പിച്ച  കേസിൽ  ബ്രിജ്‌ഭൂഷണെ അറസ്റ്റ്‌ ചെയ്യാൻ ഡൽഹി പൊലീസ്‌ തയ്യാറാവാത്തതിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച്‌.  17 ബ്ലോക്ക്‌ കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന  മാർച്ചിൽ നൂറുകണക്കിനാളുകൾ പങ്കാളിയായി. 
തൃശൂർ റെയിൽവേ സ്‌റ്റേഷനിലേക്ക്‌ നടന്ന മാർച്ച്‌ കെഎസ്‌കെടിയു ജില്ലാ സെക്രട്ടറി  ടി കെ വാസു ഉദ്‌ഘാടനം ചെയ്‌തു. കൊടകരയിൽ ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി എൻ വി വൈശാഖനും ചേർപ്പിൽ   ജില്ലാ പ്രസിഡന്റ്‌ ആർ  എൽ ശ്രീലാലും മണലൂരിൽ   ട്രഷറർ കെ എസ്‌ സെന്തിൽകുമാറും  വടക്കാഞ്ചേരിയിൽ എസ്‌എഫ്‌ഐ ജില്ലാ സെക്രട്ടറി ജിഷ്‌ണു സത്യനും പുഴയ്‌ക്കലിൽ  സംസ്ഥാന സെക്രട്ടറിയറ്റംഗം കെ യു സരിതയും  ഉദ്‌ഘാടനം ചെയ്‌തു. 
മണ്ണുത്തിയിൽ ജില്ലാ വൈസ്‌ പ്രസിഡന്റ്‌ എൻ ജി ഗിരിലാലും ഒല്ലൂരിൽ  ജില്ലാ ജോയിന്റ്‌ സെക്രട്ടറി സുകന്യ ബൈജുവും   ചാവക്കാട്ട്‌   ജില്ലാ ജോയിന്റ്‌ സെക്രട്ടറി  വി പി ശരത്ത്‌ പ്രസാദും  കൊടുങ്ങല്ലൂരിൽ   ജില്ലാ ജോയിന്റ്‌ സെക്രട്ടറി കെ എസ്‌ റോസൽരാജും  കുന്നംകുളം വെസ്റ്റിൽ ജില്ലാ വൈസ്‌ പ്രസിഡന്റ്‌ സി ആർ കാർത്തികയും മാളയിൽ  ജില്ലാ സെക്രട്ടറിയറ്റംഗം  ജാസിർ ഇക്‌ബാലും  ഉദ്‌ഘാടനം ചെയ്‌തു. 
നാട്ടികയിൽ സിഐടിയു ജില്ലാ വൈസ്‌ പ്രസിഡന്റ്‌ സി സുമേഷും ഇരിങ്ങാലക്കുടയിൽ എസ്‌എഫ്‌ഐ  കേന്ദ്ര കമ്മിറ്റിയംഗം ഹസൻ മുബാറക്കും   കുന്നംകുളം ഈസ്റ്റിൽ    സംസ്ഥാന കമ്മിറ്റിയംഗം  എം മേഘ്‌നയും  ചാലക്കുടിയിൽ  ജില്ലാ ജോയിന്റ്‌ സെക്രട്ടറി വിഷ്‌ണു പ്രഭാകരനും ചേലക്കരയിൽ   സംസ്ഥാന കമ്മിറ്റിയംഗം എ എൻ സേതുവും  ഉദ്‌ഘാടനം ചെയ്‌തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top