19 April Friday
സ്മൃതിയും സ്മിധിനും ഹാപ്പി

ഇവർ കെ ഫോൺ വഴി കാണും, മുഖ്യമന്ത്രിയുടെ ഉദ്‌ഘാടനം

സുരേഷ്‌ എടക്കുന്നിUpdated: Monday Jun 5, 2023

കെ ഫോൺ വീട്ടിലെത്തിയ സന്തോഷത്തിൽ സ്മൃതിയും സ്മിധിനും

ഒല്ലൂർ
കേരളത്തിന്റെ അഭിമാന പദ്ധതിയായ കെ-ഫോൺ പദ്ധതി  മുഖ്യമന്ത്രി പിണറായി വിജയൻ  നാടിനു സമർപ്പിക്കുന്ന ചടങ്ങ്‌   സ്‌മൃതിയും സ്‌മിധിനും വീട്ടിലിരുന്ന്‌ സ്വന്തം ഫോണിലൂടെ കാണും.   സംസ്ഥാന സർക്കാരിന്റെ  കെ ഫോൺ പദ്ധതിയിലൂടെ  ഇവരുടെ   വീട്ടിൽ സൗജന്യ ഇന്റർനെറ്റ് കണക്ഷനെത്തി.
‘ഇനി പൈസ ചെലവാക്കാതെ സൗജന്യമായി ഫുൾ നെറ്റിൽ മൊബൈലിൽ ഓൺലൈൻ ക്ലാസുകളും  യുട്യൂബിൽ പാഠഭാഗങ്ങളുടെ ക്ലാസുകളും കാണാം. ഒഴിവുസമയങ്ങളിൽ നെറ്റിൽ വിനോദ പരിപാടികളും കാണാം.  അമ്മയുടെ ഫോണിലെ   നെറ്റ് കഴിഞ്ഞെന്ന പരാതി ഇനിയുണ്ടാവില്ല’– സ്‌മൃതിയുടെ വാക്കുകളിൽ സന്തോഷമേറെ.  
ഒല്ലൂർ എടക്കുന്നി അമ്പാട്ട് വീട്ടിൽ സ്മിഷോയുടെ മകൾ ഏഴാം ക്ലാസുകാരി സ്മൃതിക്കാണ് സംസ്ഥാന സർക്കാർ കെ ഫോൺ കണക്ഷൻ സൗജന്യമായി നൽകിയത്. പട്ടികജാതി വിഭാഗക്കാരായ ഇവർക്ക്‌ കെ ഫോൺ നൽകുന്നതിൽ ആദ്യ പരിഗണന ലഭിച്ചു.  
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 20 ലക്ഷത്തോളം കുടുംബങ്ങൾക്ക്‌  സൗജന്യമായും മറ്റുള്ളവർക്കു മിതമായ നിരക്കിലും ഇന്റർനെറ്റ് സേവനം ലഭ്യമാക്കുകയാണ്‌  കെ-ഫോണിലൂടെ സർക്കാർ ലക്ഷ്യംവയ്ക്കുന്നത്‌. ഇതിന്റെ  ഭാഗമായാണ് സ്മൃതിയുടെ  വീട്ടിൽ കെ ഫോൺ കണക്ഷൻ എത്തിയത്.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top