26 April Friday
കമ്മിറ്റിയിൽ സ്ഥാനം കിട്ടിയില്ല

പള്ളിയെയും സഭയെയും വെല്ലുവിളിച്ച്‌ 
കോൺഗ്രസുകാരുടെ കുർബാന സമരം

വെബ് ഡെസ്‌ക്‌Updated: Monday Jun 5, 2023
പൂമല
 പൂമല പള്ളിക്കു പുറത്ത്  കോൺഗ്രസ് നേതാവ് ജിജോ കുര്യന്റെ നേതൃത്വത്തിൽ കുർബാന സമരം നടത്തി പ്രതിഷേധിച്ചു. പള്ളിക്കമ്മിറ്റിയിൽ ഉയർന്ന സ്ഥാനമാനങ്ങൾ ലഭിക്കാത്തതിൽ രോഷംപൂണ്ടാണ്   പ്രതിഷേധവുമായി ഏതാനും കോൺഗ്രസുകാർ രംഗത്തെത്തിയത്. പള്ളിയിൽ നിർമാണ കമ്മിറ്റിയിൽ ഉയർന്ന സ്ഥാനം ഉണ്ടായിരുന്നെങ്കിലും  അത് പിരിച്ചുവിട്ട ശേഷം  നിലവിൽ വന്ന പള്ളിക്കമ്മിറ്റിയിൽ ചില കോൺഗ്രസുകാർക്ക്  ഉദ്ദേശിച്ച സ്ഥാനമാനങ്ങൾ ലഭിച്ചില്ല. അതിൽ പ്രതിഷേധിച്ച് വികാരിക്കെതിരെ പരാതിയുമായി അരമനയിൽ പോയെങ്കിലും ഫലം കാണാതെ വന്നതിനെത്തുടർന്നാണ് പള്ളിക്കകത്ത് പ്രതിഷേധം ആരംഭിച്ചത്. പള്ളിക്കകത്ത് പ്രതിഷേധം നടത്താനാവില്ലെന്ന് പൊലീസിൽനിന്ന് നിർദേശമുണ്ടായിരുന്നു. അതോടെയാണ്   പ്രതിഷേധം പള്ളിക്കു പുറത്തേക്ക് മാറ്റിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top