18 April Thursday

കലക്ടറേറ്റ് അജൈവ മാലിന്യമുക്തം; മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെന്റർ തുറന്നു

വെബ് ഡെസ്‌ക്‌Updated: Monday Jun 5, 2023
തൃശൂർ
കലക്ടറേറ്റ് അജൈവ മാലിന്യമുക്തമാകും. സിവിൽ സ്‌റ്റേഷനിൽ റീബിൽഡ് കേരള പദ്ധതിയിലുൾപ്പെടുത്തി ക്ലീൻ കേരള കമ്പനി വഴി നിർമിച്ച മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെന്ററിന്റെ പ്രവർത്തനമാരംഭിച്ചു.  മന്ത്രി കെ രാജൻ ഉദ്‌ഘാടനം ചെയ്‌തു. കലക്ടറേറ്റ്, ക്വാർട്ടേഴ്സ് എന്നിവിടങ്ങളിൽനിന്നുള്ള അജൈവ പാഴ്‌വസ്തുക്കൾ ശേഖരിച്ച് തരം തിരിച്ച്  മാറ്റാനായി മെറ്റീരിയൽ ഫെസിലിറ്റേഷൻ സെന്റർ വഴി കഴിയും. പത്തുലക്ഷം രൂപ ചെലവിൽ 600 ചതുരശ്രഅടി  വിസ്‌തീർണത്തിലാണ് എംസിഎഫ് നിർമിച്ചിരിക്കുന്നത്. സിവിൽ സ്‌റ്റേഷനിലെ എല്ലാ ഓഫീസുകളിലെയും സിവിൽ സ്‌റ്റേഷനുമായി ബന്ധപ്പെട്ട ക്വാർട്ടേഴ്സുകളിലെയും പ്ലാസ്റ്റിക്, മെറ്റൽ, ഇ വേസ്‌റ്റ്‌, ഗ്യാസ് വേസ്‌റ്റ്‌ എന്നീ അജൈവ വസ്തുക്കൾ ശേഖരിച്ച് റിസൈക്ലിങ് കമ്പനികൾ, സിമന്റ് ഫാക്ടറികൾ തുടങ്ങിയ കേന്ദ്രങ്ങളിലേക്ക് തരം തിരിച്ച് കൈമാറുന്നതിനുള്ള സംവിധാനം പുതിയ മെറ്റിരിയൽ കളക്ഷൻ സെന്റർ വഴി ഒരുക്കിയതായി ക്ലീൻ കേരള കമ്പനി ജില്ലാ മാനേജർ ശംഭു ഭാസ്കർ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top