24 April Wednesday

പുതുക്കാട് കോൺഗ്രസിൽ പോര് തുടങ്ങി

സ്വന്തം ലേഖകൻUpdated: Monday Jun 5, 2023
ആമ്പല്ലൂർ 
ജില്ലയിലെ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരെ പ്രഖ്യാപിച്ചതിനു പിന്നാലെ പാർടി നേതൃത്വത്തിനെതിരെ പ്രതിഷേധവുമായി കെ പി വിശ്വനാഥൻ. പുതുക്കാട്, അളഗപ്പനഗർ ബ്ലോക്ക് പ്രസിഡന്റ് സ്ഥാനങ്ങൾ  ഐ ഗ്രൂപ്പിന് നൽകിയതാണ് വിശ്വനാഥൻ പ്രതിഷേധമുയർത്താൻ  കാരണം. ഞായറാഴ്ച വിശ്വനാഥൻ വിഭാഗക്കാർ അളഗപ്പനഗർ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസിൽ യോഗം ചേർന്നു. പുതുക്കാട് എ ഗ്രൂപ്പിൽ നിന്നെടുത്തത് മുൻധാരണക്ക് വിരുദ്ധമായാണെന്നും നേതൃത്വം തീരുമാനം തിരുത്താൻ തയ്യാറായില്ലെങ്കിൽ പാർടി ബ്ലോക്ക് ഓഫീസുകൾ വിട്ടുനൽകില്ലെന്നും  വിശ്വനാഥൻ യോഗത്തിൽ പറഞ്ഞു.
വിശ്വനാഥൻ ആവശ്യപ്പെട്ടതു പ്രകാരം കുന്നംകുളം ബ്ലോക്ക് പ്രസിഡന്റ്‌  സ്ഥാനം സി ബി രാജീവിന് നൽകിയ പാർടി നേതൃത്വം വിശ്വനാഥൻ വിഭാഗത്തിന്റെ കയ്യിലിരുന്ന അളഗപ്പ, പുതുക്കാട്, നാട്ടിക  ബ്ലോക്കുകൾ ഐ ഗ്രൂപ്പിന് നൽകി. പുതുക്കാടും നാട്ടികയും ഐ ഗ്രൂപ്പിന് നൽകിയത് തന്റെ അനുമതിയോടെ അല്ല എന്നാണ് വിശ്വനാഥൻ  അണികളെ ബോധ്യപ്പെടുത്താൻ ശ്രമിച്ചത്.  പുതുക്കാട് നിലവിലെ ബ്ലോക്ക് വൈസ് പ്രസിഡന്റ്‌ സുധൻ കാരയിൽ പ്രസിഡന്റാകുമെന്നായിരുന്നു സൂചന. എന്നാൽ പട്ടിക പ്രഖ്യാപിച്ചപ്പോൾ പുതുക്കാട് ടി എം ചന്ദ്രന് നൽകുകയായിരുന്നു. നിലവിൽ കെ പി പക്ഷക്കാരായ കെ എം ബാബുരാജും ഡേവിസ് അക്കരയുമാണ് പുതുക്കാട്, അളഗപ്പനഗർ ബ്ലോക്ക് പ്രസിഡന്റുമാർ. അളഗപ്പനഗർ  കുന്നംകുളത്തിനായി വെച്ചുമാറിയപ്പോഴാണ് അലക്സിന് അവസരം ലഭിച്ചത്. ഐ  ഗ്രൂപ്പുകാരനായിരുന്ന അലക്സിനെ എ ഗ്രൂപ്പിലെ ജോസഫ് ടാജറ്റ് വിഭാഗത്തിന്റെ പ്രതിനിധിയായാണ് പരിഗണിച്ചത്. 
പാർടി നേതൃത്വം തീരുമാനം തിരുത്തുമെന്നാണ് പ്രതീക്ഷയെന്ന് വിശ്വനാഥൻ പറഞ്ഞു. ഞായറാഴ്ച നടന്ന യോഗത്തിൽ കെ എം ബാബുരാജ് അധ്യക്ഷനായി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top