25 April Thursday

ആദിവാസി ഊരുകളിലേക്ക് 
സഞ്ചരിക്കുന്ന റേഷൻ കട

വെബ് ഡെസ്‌ക്‌Updated: Sunday Feb 5, 2023

ആദിവാസി ഊരുകളിലേക്കുള്ള സഞ്ചരിക്കുന്ന റേഷൻകട മന്ത്രി ജി ആർ അനിൽ ഫ്ലാഗ് ഓഫ്‌ ചെയ്യുന്നു

വരന്തരപ്പിള്ളി                    
ചാലക്കുടി താലൂക്കിലെ ആദിവാസി ഊരുകളിലേക്ക് സഞ്ചരിക്കുന്ന റേഷൻ കട പദ്ധതി ആരംഭിച്ചു. കള്ളിച്ചിത്ര, നടാംപാടം ആദിവാസി കോളനികളിലേക്ക് ഭക്ഷ്യ ധാന്യങ്ങൾ നേരിട്ട് എത്തിക്കുന്ന സഞ്ചരിക്കുന്ന റേഷൻ കട കള്ളിച്ചിത്ര കമ്മ്യൂണിറ്റി ഹാൾ  പരിസരത്ത്‌  ഭക്ഷ്യ മന്ത്രി അഡ്വ. ജി ആർ അനിൽ  ഉദ്ഘാടനം ചെയ്തു. കെ കെ രാമചന്ദ്രൻ എംഎൽഎ അധ്യക്ഷനായി. 
ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി (സബ് ജഡ്‌ജ്‌) ടി മഞ്ജീറ്റ് മുഖ്യാതിഥിയായി. വരന്തരപ്പിള്ളി പഞ്ചായത്ത്‌ പ്രസിഡന്റ് അജിത സുധാകരൻ, ജില്ലാ പഞ്ചായത്തം​ഗം വി എസ് പ്രിൻസ്, കൊടകര ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഇ കെ സദാശിവൻ,  ഷീല ജോർജ്, പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷന്‍ അഷ്‌റഫ്‌ ചാലിയത്തൊടി, സംസ്ഥാന ഭക്ഷ്യ കമ്മീഷൻ അംഗങ്ങളായ കെ ദിലീപ് കുമാർ, എം വിജയലക്ഷ്മി, വി രമേശൻ, പി വസന്തം, അഡ്വ. സബിതാ ബീഗം, ടിഡിഒ എം ഷമീന, പാലപ്പിള്ളി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ കെ പി പ്രേംഷമീർ, താലൂക്ക് സപ്ലൈ ഓഫീസർ ടി ജി സന്ധ്യ,  സിപിഐ എം വരന്തരപ്പിള്ളി ലോക്കൽ സെക്രട്ടറി എൻ എം സജീവൻ, സിപിഐ പുതുക്കാട് മണ്ഡലം സെക്രട്ടറി പി കെ ശേഖരൻ,  ഊരുമൂപ്പന്മാരായ എം കെ ഗോപാലൻ, എം കെ കൊച്ചുമോൻ, എം ആർ രമേശ്‌ എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top