25 April Thursday

കനാൽ റോഡ് തുറന്നു

വെബ് ഡെസ്‌ക്‌Updated: Sunday Feb 5, 2023

തേശേരി ബ്രാഞ്ച് കനാൽ റോഡ് സനീഷ് കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

കൊടകര
മുഖ്യമന്ത്രിയുടെ തദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമാണം പൂർത്തിയാക്കിയ തേശേരി ബ്രാഞ്ച് കനാൽ റോഡ് തുറന്നു. സനീഷ് കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. 
മുൻ എംഎൽഎ ബി ഡി ദേവസി മുഖേന ലഭ്യമാക്കിയ 25 ലക്ഷം രൂപ ഉപയോഗിച്ചാണ്‌ റോഡ്‌ നിർമിച്ചത്‌. കൊടകര പഞ്ചായത്ത്‌ പ്രസിഡന്റ് അമ്പിളി സോമൻ അധ്യക്ഷയായി. 
ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ടെസ്സി ഫ്രാൻസീസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ കെ ജി രജീഷ്, ജോയി നെല്ലിശേരി, ദിവ്യ ഷാജു, ടി വി പ്രജിത്ത്, പ്രനീല ഗിരീശൻ, പഞ്ചായത്ത് സെക്രട്ടറി കെ ബിന്ദു എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top