തൃശൂർ
ബ്രിട്ടീഷ് പാർലമെന്റ് അംഗങ്ങൾക്കൊപ്പം, നോർക്ക ഡയറക്ടർ ഖത്തർ എബിഎൻ ചെയർമാൻ ജെ കെ മേനോൻ അന്താരാഷ്ട്ര പുരസ്കാരം. കോവിഡ് കാലഘട്ടത്തിൽ പ്രതിസന്ധികളെ തരണം ചെയ്യുകയും സമൂഹത്തിൽ സ്വാധീനം ചെലുത്തുകയും ചെയ്ത മികച്ച വ്യക്തികളെയാണ് ബ്രിട്ടീഷ് പാർലമെന്റിന്റെ അധോസഭയായ ഹൗസ് ഓഫ് കോമൺസിൽ ആദരിച്ചത്.
അന്താരാഷ്ട്ര ബിസിനസ് രംഗത്തെ മികച്ച നേട്ടങ്ങളും വിവിധ രാജ്യങ്ങളിലായി തുടരുന്ന സേവനങ്ങളും പരിഗണിച്ച് ജെ കെ മേനോന് ഇന്റർനാഷണൽ ബിസിനസ്‌മാൻ ഒഫ് ദി ഇയർ പുരസ്‌കാരം സമ്മാനിച്ചു.
ഈ പുരസ്കാരം നേടുന്ന ആദ്യ മലയാളിയാണ്. പ്രവാസി ഇന്ത്യക്കാരുടെ സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതുകൂടി പരിഗണിച്ചാണ് ജെ കെ മേനോനെ പുരസ്കാരത്തിനു തെരഞ്ഞെടുത്തത്. ഖത്തറിനു പുറമെ കുവൈത്ത്, സൗദി, ദുബായ്, സുഡാൻ, യുകെ, ഇന്ത്യ എന്നീ രാജ്യങ്ങളിലും നിരവധി ബിസിനസുകളുടെ ഉടമയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..