25 April Thursday

തിരുവില്വാമല പുനര്‍ജനി നൂഴല്‍ ഇന്ന്

വെബ് ഡെസ്‌ക്‌Updated: Sunday Dec 4, 2022

തിരുവില്വാമല പുനര്‍ജനി ​ഗുഹാമുഖം

 തിരുവില്വാമല

പുനർജനി നൂഴൽ  ഞായർ രാവിലെ മുതൽ ആരംഭിക്കും. ഗുരുവായൂർ ഏകാദശി നാളിലാണ് തിരുവില്വാമല ശ്രീ വില്വാദ്രിനാഥ ക്ഷേത്രത്തിലെ പുനർജനി  നൂഴൽ ചടങ്ങ്.  വില്വാദ്രിനാഥ ക്ഷേത്രത്തിൽ നിന്ന്‌ പുലർച്ചെ  നാമജപ ഘോഷയാത്രയോടു കൂടി കിഴക്കേ ദിക്കിലുള്ള ഗുഹാ മുഖത്തെത്തി ക്ഷേത്രം മേൽശാന്തിയുടെ കാർമികത്വത്തിൽ  നടത്തുന്ന പ്രത്യേക പൂജക്ക് ശേഷമാണ് പുനർജനി നൂഴൽ ആരംഭിക്കുന്നത്.  
45 വർഷമായി ആദ്യം നൂഴുന്ന പാറപ്പുറത്ത് ചന്തുവാണ് ഇത്തവണയും ആദ്യം നൂഴുക. രാവിലെ ക്ഷേത്രത്തിൽ മേളത്തോടുകൂടിയ കാഴ്ച ശീവേലി നടക്കും.  ഏകാദശി നോറ്റവർക്ക് ഗോതമ്പ് ഉപ്പുമാവും രസകാളനും  വിതരണം ഉണ്ടായിരിക്കുമെന്ന് ദേവസ്വം ഓഫീസർ മനോജ് കെ നായർ അറിയിച്ചു. പൊലീസ്, ഫയർഫോഴ്സ്, ഫോറസ്റ്റ്, ഹെൽത്ത് ഡിപ്പാർട്ടുമെന്റുകളുടെ സേവനവുമുണ്ടാകും. എല്ലാ വർഷവും ആയിരത്തോളം ടോക്കണുകളാണ് കൊടുക്കാറുള്ളത്.
സൗജന്യ വൈദ്യ സഹായം
തിരുവില്വാമല 
വാണിയംകുളം പി കെ ദാസ് ആശുപത്രിയും ചേലക്കര പ്രസ്‌ ക്ലബ്ബും ചേർന്ന്‌ പുനർജനി മലയിൽ എത്തുന്നവർക്ക്  സൗജന്യ വൈദ്യ സഹായം  ഏർപ്പെടുത്തി. ഞായർ രാവിലെ മുതൽ വൈകിട്ട് വരെ പ്രത്യേക മെഡിക്കൽ സംഘം പുനർജനിയിൽ പ്രവർത്തിക്കും. അസി. പ്രൊഫസർ ഡോ. ലൗലി എസ് ലിവിങ്‌സ്‌റ്റൺ, സീനിയർ മാർക്കറ്റിങ്‌ ഓഫീസർ എസ് ആർ ശരത്, മാധ്യമ പ്രവർത്തകരായ സി പി ഷനോജ്, കെ സുരേന്ദ്രൻ, സിജി ഗോവിന്ദ്, രഘു സീതാറാം എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top