18 December Thursday
ബിജെപി–- കോണ്‍ഗ്രസ്–- മാധ്യമ കള്ളപ്രചാരണം

എൽഡിഎഫ്‌ മണ്ഡലം പ്രചാരണജാഥകൾ ഇന്നു തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Wednesday Oct 4, 2023
തൃശൂർ
സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്ര ഏജൻസികളുടെ നയങ്ങൾക്കും ബിജെപി–- കോൺഗ്രസ് –-മാധ്യമ കള്ള പ്രചാരണങ്ങൾക്കുമെതിരെ എൽഡിഎഫ്‌ നടത്തുന്ന പ്രതിഷേധ സംഗമത്തിന്റെ പ്രചാരണാർഥമുള്ള കാൽനട ജാഥകൾ ബുധനാഴ്‌ച  ആരംഭിക്കും.  14 ന്‌ തൃശൂരിലാണ്‌ സംഗമം.  എൽഡിഎഫിന്റെ നിയമസഭാ മണ്ഡലം കമ്മിറ്റികളാണ് പ്രചാരണ ജാഥകൾ സംഘടിപ്പിക്കുക.  13 ജാഥകളും  നാലുദിവസംവീതം   പര്യടനം നടത്തും. 
കരുവന്നൂരിനെ മറയാക്കി എല്ലാ സഹകരണ ബാങ്കുകളെയും തകർക്കുക എന്ന നയം അംഗീകരിക്കാനാകില്ല. കരുവന്നൂർ ബാങ്ക് പാക്കേജ് സമ്പൂർണമായി പ്രാവർത്തികമാക്കി നിക്ഷേപകർക്ക് പണം ലഭ്യമാക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. 73 കോടി രൂപ ഇതിനകം നൽകിക്കഴിഞ്ഞു. ബാക്കിയുള്ളവർക്കും തുക നൽകുന്നതിന് സർക്കാരും അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയും നടപടികളുമായി മുന്നോട്ട് പോകവേയാണ് ഇഡി രാഷ്ട്രീയലക്ഷ്യത്തോടെ ആധാരങ്ങളും മറ്റു രേഖകളും പിടിച്ചെടുത്തത്.    ബിജെപിയുടെ ബി ടീമായി പ്രവർത്തിക്കുന്ന ജില്ലയിലെ കോൺഗ്രസിനെ ജനങ്ങൾക്കിടയിൽ തുറന്നുകാണിക്കും. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് മുൻനിർത്തി നടക്കുന്ന ബിജെപി–- കോൺഗ്രസ് നുണ പ്രചാരണത്തിനെതിരെ കാൽനടജാഥകൾവഴി ജനങ്ങളോട് സംവദിക്കും. 
ബുധനാഴ്‌ച രണ്ടു ജാഥകൾ പര്യടനം ആരംഭിക്കും. ടി കെ സുധീഷ്‌ ക്യാപ്‌റ്റനായ കയ്‌പമംഗലം ജാഥ എം എം വർഗീസും യു പി ജോസഫ് ക്യാപ്‌റ്റനായ ചാലക്കുടി ജാഥ കെ കെ വത്സരാജും ഉദ്‌ഘാടനം ചെയ്യും. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top