18 December Thursday

മണലൂരിൽ 8 കോടിയുടെ റോഡ് വികസനത്തിന് അനുമതി

വെബ് ഡെസ്‌ക്‌Updated: Wednesday Oct 4, 2023
മണലൂർ 
മുരളി പെരുനെല്ലി എംഎൽഎയുടെ ഇടപെടലിന്റെ ഫലമായി താമരപ്പുള്ളി - ചൊവ്വല്ലൂർപ്പടി റോഡിന് നബാർഡിൽനിന്നും തുക അനുവദിച്ച് ഭരണാനുമതിയായി. സംസ്ഥാനത്ത് അനുവദിച്ച 20 പദ്ധതികളിൽ ഉൾപ്പെടുത്തിയാണ് ഈ റോഡിന് ഭരണാനുമതി നൽകിയത്. 6.7 കി.മീ. നീളമുള്ള റോഡ് ബിഎംബിസി നിലവാരത്തിലേക്ക് ഉയർത്തുന്നതിന് 8 കോടി രൂപയാണ് അനുവദിച്ചത്. എത്രയും വേഗം ടെൻഡർ നടപടികൾ പൂർത്തീകരിച്ച് പ്രവൃത്തി ആരംഭിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി എംഎൽഎ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top