26 April Friday

കോടിയേരിക്ക്‌ നാടെങ്ങും അനുശോചനം

വെബ് ഡെസ്‌ക്‌Updated: Tuesday Oct 4, 2022

ചാലക്കുടിയിൽ അനുശോചന യോഗത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം യു പി ജോസഫ്‌ സംസാരിക്കുന്നു

തൃശൂർ
സിപിഐ എം പൊളിറ്റ്‌ ബ്യൂറാേ അംഗവും മുൻ സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്‌ണന്‌ നാടെങ്ങും അനുശോചനമർപ്പിച്ചു. ജില്ലയിലെ വിവിധ ഏരിയ, ലോക്കൽ കമ്മിറ്റികൾ സംഘടിപ്പിച്ച യോഗങ്ങളിൽ നേതാക്കളും പ്രവർത്തകരുമുൾപ്പെടെ നൂറുകണക്കിനാളുകൾ പങ്കെടുത്തു. പാർടി സംസ്ഥാന, ജില്ലാ നേതാക്കൾ, വിവിധ രാഷ്‌ട്രീയ കക്ഷി നേതാക്കൾ, സാംസ്‌കാരിക–-കലാ പ്രവർത്തകർ, മത നേതാക്കൾ എന്നിവർ സംസാരിച്ചു.
ചാലക്കുടി
എൽഡിഎഫ് ചാലക്കുടി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സർവകക്ഷി അനുശോചന യോഗം നടത്തി. ജില്ലാ സെക്രട്ടറിയറ്റംഗം യു പി ജോസഫ് അനുസ്മരണ പ്രഭാഷണം നടത്തി. സിപിഐ എം ഏരിയ സെക്രട്ടറി കെ എസ് അശോകൻ അധ്യക്ഷനായി. ടി ജെ സനീഷ്‌കുമാർ ജോസഫ് എംഎൽഎ, ബി ഡി ദേവസി, കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ വി ഒ പൈലപ്പൻ, ഫാ. ജോളി വടക്കൻ, ഹുസൈൻ ബാഖവി എന്നിവർ സംസാരിച്ചു.
കൊരട്ടിയിൽ പഞ്ചായത്ത് പ്രസിഡന്റ്‌ പി സി ബിജു, കാടുകുറ്റിയിൽ പി വി ഷാജൻ, മേലൂരിൽ പഞ്ചായത്ത് പ്രസിഡന്റ്‌ എം എസ് സുനിത, കോടശേരിയിൽ ടി ആർ ബാബു,കുറ്റിച്ചിറയിൽ സാവിത്രി വിജയൻ, പരിയാരത്ത്‌ ജെയ്മോൻ താക്കോൽക്കാരൻ, അതിരപ്പിള്ളിയിൽ സതീഷ് കുമാർ എന്നിവർ അധ്യക്ഷരായി.
പുതുക്കാട് 
കൊടകര ഏരിയ കമ്മിറ്റി സംഘടിപ്പിച്ച സർവ കക്ഷി അനുശോചന യോഗത്തിൽ ജില്ലാ കമ്മിറ്റി അംഗം ടി എ രാമകൃഷ്ണൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ കെ രാമചന്ദ്രൻ എംഎൽഎ, കൊടകര ഏരിയ സെക്രട്ടറി പി കെ ശിവരാമൻ എന്നിവരും വിവിധ കക്ഷിനേതാക്കളും സംസാരിച്ചു.
വെള്ളിക്കുളങ്ങര, കോടാലിയിൽ പി കെ രാജൻ അധ്യക്ഷനായി. ചെങ്ങളൂരിൽ പി എൻ വിഷ്ണു അധ്യക്ഷനായി.മറ്റത്തൂരിൽ ടി എ ഉണ്ണികൃഷ്ണൻ അധ്യക്ഷനായി. നെല്ലായി നന്തിക്കരയിൽ ടി ആർ ലാലു അധ്യക്ഷനായി. അളഗപ്പ വെസ്റ്റ് ആമ്പല്ലൂരിൽ സോജൻ ജോസഫ് അധ്യക്ഷനായി. അളഗപ്പ നഗർ ഈസ്റ്റിൽ  പി വി ഗോപിനാഥ് അധ്യക്ഷനായി. വരന്തരപ്പിള്ളിയിൽ എൻ എം സജീവൻ അധ്യക്ഷനായി. പാലപ്പിള്ളിയിൽ ആലി കുണ്ടുവായിൽ അധ്യക്ഷനായി. നന്തിപുലത്ത് വി ആർ ബൈജുവും കൊടകരയിൽ  പി ആർ പ്രസാദനും അധ്യക്ഷനായി.
മാള 
ഏരിയയിലെ പഞ്ചായത്ത്‌, ലോക്കൽ തലങ്ങളിൽ കോടിയേരിക്ക്‌ ആദരാഞ്ജലിയർപ്പിച്ച്‌ അനുശോചന യോഗങ്ങളും മൗനജാഥയും നടന്നു. മാള ടൗണിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം പി കെ ഡേവിസ് സംസാരിച്ചു. ടി പി രവീന്ദ്രൻ അധ്യക്ഷനായി.
കുഴൂരിൽ എ എസ് ജയൻ അധ്യക്ഷനായി. പഞ്ചായത്ത്‌ പ്രസിഡന്റ്‌ സാജൻ കൊടിയൻ സംസാരിച്ചു. വെള്ളാങ്കല്ലൂർ ഉണ്ണികൃഷ്ണൻ കുറ്റിപറമ്പിൽ അധ്യക്ഷനായി. പുത്തൻചിറ മാണിയംകാവിൽ എം എം നൗഷാദ് അധ്യക്ഷനായി. ഏരിയ സെക്രട്ടറി ടി കെ സന്തോഷ്, കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ സോണി, പഞ്ചായത്ത്‌ പ്രസിഡന്റ്‌ റോമി ബേബി എന്നിവർ സംസാരിച്ചു. പൊയ്യയിൽ വി എസ് ലക്ഷ്മണൻ അധ്യക്ഷനായി. അന്നമനട വാളൂരിൽ സിന്ധു ജയൻ അധ്യക്ഷനായി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top