29 March Friday

നിയന്ത്രണം വിട്ട കാർ കലുങ്കിലിടിച്ച് ഒരാൾക്ക് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Tuesday Oct 4, 2022

അപകടത്തിൽപ്പെട്ട കാർ

കയ്പമംഗലം
ദേശീയപാത 66 കയ്‌പമംഗലം കാളമുറി സെന്ററിൽ നിയന്ത്രണം വിട്ട കാർ കലുങ്കിലിടിച്ച് ഒരാൾക്ക് പരിക്ക്. കാറിലുണ്ടായിരുന്ന ആലപ്പുഴ മാവേലിക്കര സ്വദേശി ദിവ്യ മനോജി (36) നാണ് പരിക്കേറ്റത്.തിങ്കൾ പകൽ രണ്ടരയോടെയായിരുന്നു അപകടം. ഓട്ടത്തിനിടെ കാറിന്റെ ടയർ പൊട്ടിയതാണ് വാഹനം നിയന്ത്രണം തെറ്റാൻ കാരണം. ഗുരുവായൂർ ക്ഷേത്ര ദർശനം കഴിഞ്ഞ് മാവേലിക്കരയിലേക്ക് പോകുന്നതിനിടെയാണ്‌ അപകടം. പരിക്കേറ്റ ദിവ്യയെ 108 ആംബുലൻസ് പ്രവർത്തകർ കൊടുങ്ങല്ലൂരിലെ എ ആർ മെഡിക്കൽസിൽ പ്രവേശിപ്പിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top