23 April Tuesday

‘ലഹരിമുക്ത കേരളം’ 
പോസ്‌റ്റർ രചനാ മത്സരങ്ങള്‍

വെബ് ഡെസ്‌ക്‌Updated: Tuesday Oct 4, 2022
തൃശൂർ
 പൊതുവിദ്യാഭ്യാസ വകുപ്പും ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പും സംയുക്തമായി ജില്ലയിലെ സ്‌കൂൾ, കോളേജ് വിദ്യാർഥികൾക്കായി ‘ലഹരിമുക്ത കേരളം' എന്ന വിഷയത്തിൽ പോസ്റ്റർ രചന, പോസ്റ്റർ ഡിസൈൻ മത്സരങ്ങൾ സംഘടിപ്പിക്കും. എൽപി, യുപി വിഭാഗത്തിന്‌ പോസ്റ്റർരചനാ മത്സരവും ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി, കോളേജ് വിഭാഗങ്ങൾക്ക് കംപ്യൂട്ടർ സോഫ്റ്റ് വെയർ ഉപയോഗിച്ചുള്ള പോസ്റ്റർ ഡിസൈൻ മത്സരവുമാണ് നടത്തുന്നത്. ഏഴിന് സ്‌കൂൾ, കോളേജ് തല മത്സരങ്ങൾ നടക്കും. ഇവയിൽ നിന്ന് തെരഞ്ഞെടുക്കുന്ന എൻട്രികളാണ് ജില്ലാതല മത്സരങ്ങൾക്ക് പരിഗണിക്കുക. ജില്ലാതല മത്സരത്തിൽ തെരഞ്ഞെടുക്കുന്ന ആദ്യ മൂന്ന് സ്ഥാനക്കാർക്ക് സർട്ടിഫിക്കറ്റും ക്യാഷ്‌പ്രൈസും നൽകും. പ്രധാന കേന്ദ്രങ്ങളിൽ ഫ്ളാഷ്‌മോബുകൾ സംഘടിപ്പിക്കും. ഡിസൈൻ ചെയ്ത പോസ്റ്ററുകൾ 9895766042 എന്ന നമ്പറിലേയ്ക്ക് 15നകം  വാട്ട്സാപ്പ് ചെയ്യണം. പോസ്റ്റർ രചനാ മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികൾ തങ്ങളുടെ രചനകൾ അതത് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിലെത്തിക്കണം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top