18 April Thursday
മഴക്കെടുതി

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമാകുക: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Thursday Aug 4, 2022
തൃശൂർ
സംസ്ഥാനത്തും ജില്ലയിലും  കനത്ത മഴമൂലം ഉണ്ടാകുന്ന നാശനഷ്ടങ്ങളിൽനിന്ന് നാടിനെ സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങളിൽ മുഴുവൻ സിപിഐ എം പ്രവർത്തകരും അനുഭാവികളും രംഗത്തിറങ്ങണമെന്ന് സിപിഐ എം ജില്ലാ കമ്മിറ്റി അഭ്യർഥിച്ചു.
കനത്ത മഴമൂലം വിവിധ പ്രദേശങ്ങളിൽ കൃഷി നശിക്കുകയും നിരവധി ഇടങ്ങളിൽ റോഡുകൾ തകർന്നിട്ടുമുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടതുമൂലം ഗതാഗതവും തടസ്സപ്പെട്ടിട്ടുണ്ട്. മഴക്കെടുതിമൂലമുണ്ടായ  പ്രയാസങ്ങൾ നേരിടുന്ന ജനങ്ങൾക്ക് ആശ്വാസവും സഹായവും ഒരുക്കി നൽകുന്ന പ്രവർത്തനങ്ങളിൽ പാർടി പ്രവർത്തകർ അടിയന്തരമായി രംഗത്തിറങ്ങണം.   ചാലക്കുടി, മാള, കൊടുങ്ങല്ലൂർ തുടങ്ങിയ പ്രദേശങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ പ്രളയകാലത്തെ അനുഭവങ്ങൾകൂടി ഉൾക്കൊണ്ടുകൊണ്ട്  ദുരിതങ്ങളെ നേരിടാനും പരിഹാരം കണ്ടെത്താനുമുള്ള പ്രവർത്തനങ്ങൾക്ക് സിപിഐ എമ്മിന്റെ എല്ലാ ഘടകങ്ങളും പ്രവർത്തകരും നേതൃത്വം നൽകണമെന്ന്  ജില്ലാ സെക്രട്ടറി എം എം വർഗീസ് അഭ്യർഥിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top