20 April Saturday

പൂജയ്‌ക്ക്‌ 
അഭിനന്ദനപ്രവാഹം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 4, 2021

 

പുന്നംപറമ്പ്
വാടകവീട്ടിലെ ദുരിതത്തിനിടയിൽനിന്നും നേടിയ മിന്നുന്ന വിജയം. പ്രതിസന്ധികളെ തരണം ചെയ്ത് വിദ്യാഭ്യാസ- കലാരംഗങ്ങളിൽ മികവിന്റെ പ്രതീകമായ  വിദ്യാർഥിനിക്ക് അഭിനന്ദന പ്രവാഹം.  തെക്കുംകര പഞ്ചായത്ത് പ്രസിഡന്റ്‌ ടി വി സുനിൽ കുമാർ വീട്ടിലെത്തി അഭിനന്ദനം അറിയിച്ചു. 
വാഴാനി കാക്കിനിക്കാട് താഴത്തുവളപ്പിൽ ഷാജന്റെയും ശാർമിളയുടെയും മകൾ ടി എസ് പൂജ   പ്ലസ് ടുവിന് 1200 ൽ 1200 മാർക്കും വാങ്ങിയാണ്‌   മികച്ച വിജയം കരസ്ഥമാക്കിയത്. എസ്എസ്എൽസിക്കും മുഴുവൻ  എ പ്ലസ് നേടിയിരുന്നു. വഞ്ചിപ്പാട്ടിന് സംസ്ഥാന അവാർഡും നേടിയിട്ടുണ്ട് .  മാതാപിതാക്കൾ കൂലിവേലയെടുത്താണ് പൂജയേയും  സഹോദരി ശ്രേയയേയും  പഠിപ്പിക്കുന്നത്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top