28 March Thursday

കോവിഡ് സമാശ്വാസ കാലിത്തീറ്റ വിതരണം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 4, 2021

കൊടകര ബ്ലോക്ക് കോവിഡ് സമാശ്വാസ കാലിത്തീറ്റ വിതരണം 
കെ കെ രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

നെന്മണിക്കര
കോവിഡ് സമാശ്വാസ കാലിത്തീറ്റ ധനസഹായ പദ്ധതിയുടെയും ക്ഷീര സമ്പർക്ക പരിപാടിയുടെയും ബ്ലോക്കുതല ഉദ്ഘാടനം കെ കെ രാമചന്ദ്രൻ  എംഎൽഎ നിർവഹിച്ചു. പാഴായി ചെറുവാൾ ക്ഷീരോൽപ്പാദക സംഘത്തിൽ നടന്ന ചടങ്ങിൽ കൊടകര ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം ആർ രഞ്ജിത്ത്‌ അധ്യക്ഷനായി. ബ്ലോക്കിലെ വിവിധ ക്ഷീര സഹകരണ സംഘങ്ങളിൽ കഴിഞ്ഞ ഏപ്രിലിൽ പാൽ അളന്ന 977 കർഷകർക്ക് 1168 ബാഗ് കാലിത്തീറ്റ സബ്സിഡി നിരക്കിൽ വിതരണം ചെയ്തു.
 നെന്മണിക്കര പഞ്ചായത്ത് പ്രസിഡന്റ്‌ ടി എസ് ബൈജു, വൈസ് പ്രസിഡന്റ്‌ വി ടി വിജയലക്ഷ്മി, ജില്ലാ പഞ്ചായത്തംഗം സരിത രാജേഷ്, കൊടകര ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ അൽജോ പുളിക്കൻ തുടങ്ങിയവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top