25 April Thursday
എൽഡിഎഫ്‌ ബഹുജനറാലിയിൽ അണിനിരന്നത്‌ പതിനായിരങ്ങൾ

താക്കീത്‌, പ്രതിഷേധപ്രവാഹം

സ്വന്തം ലേഖകൻUpdated: Monday Jul 4, 2022

എൽഡിഎഫ് ബഹുജന റാലി തെക്കേ ഗോപുരനടയിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു / ഫോട്ടോ: കെ എസ് പ്രവീൺ കുമാർ

തൃശൂർ
കേരളത്തെ കലാപഭൂമിയാക്കാനുള്ള യുഡിഎഫ്‌ നീക്കത്തിൽ പ്രതിഷേധിച്ച്‌ എൽഡിഎഫ്‌ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ബഹുജന റാലിയിൽ അണിനിരന്നത്‌ ജനസഹസ്രങ്ങൾ. മുഖ്യമന്ത്രിയേയും എൽഡിഎഫ്‌ സർക്കാരിനേയും അപകീർത്തിപ്പെടുത്താൻ അനുവദിക്കില്ലെന്ന ശക്തമായ മുന്നറിയിപ്പായി ബഹുജനറാലി മാറി. സ്‌ത്രീകളുൾപ്പെടെ പതിനായിരങ്ങളാണ്‌ തേക്കിൻകാട്‌ മൈതാനിയിലെ ബഹുജന റാലിയിലെത്തിയത്‌.
സംസ്ഥാനത്തെ കലാപ ഭൂമിയാക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായി മൂന്നുദിവസം മുമ്പ്‌ എ കെ ജി സെന്ററിനുനേരെ നടന്ന ബോംബാക്രമണം റാലിയുടെ കരുത്ത്‌ വർധിപ്പിച്ചു. കേന്ദ്രീകരിച്ച പ്രകടനം ഒഴിവാക്കി നഗരത്തിലെ വിവിധ ഭാഗങ്ങളിൽനിന്നാണ്‌ റാലികൾ ആരംഭിച്ചത്‌. ചെറു പ്രകടനമായെത്തിയവർക്ക്‌ സമ്മേളന നഗരിയിൽ പ്രവേശിക്കാനാകാത്ത വിതം സമ്മേളനനഗരി ജനനിബിഡമായി. 
വികസനവും ക്ഷേമവും നടപ്പാക്കി എൽഡിഎഫ്‌ ഭരണം തുടർന്നാൽ ഇനി ഒരിക്കലും അധികാരത്തിലെത്താൻ കഴിയില്ലെന്ന ഭീതിയിൽ ബിജെപിക്കൊപ്പംചേർന്ന്‌ അക്രമസമരവും അപവാദപ്രചാരണവും നടത്തുന്ന യുഡിഎഫിനെ ഒറ്റപ്പെടുത്തുമെന്ന്‌ റാലിക്കെത്തിയവർ പ്രഖ്യാപിച്ചു.
റാലി സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം  കെ രാധാകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്‌തു. എൽഡിഎഫ്‌ ജില്ലാ കൺവീനർ എം എം വർഗീസ്‌ അധ്യക്ഷനായി. 
സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ്‌, കേരള കോൺഗ്രസ്‌ എം സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ജോസ്‌ ജോസഫ്‌, എൻസിപി സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ എ വി വല്ലഭൻ, ജനതാദൾ എസ്‌ ജില്ലാ പ്രസിഡന്റ്‌ അഡ്വ. സി ടി ജോഫി, എൽജെഡി സംസ്ഥാന ജനറൽ സെക്രട്ടറി എം കെ ഭാസ്‌കരൻ, കോൺഗ്രസ്‌ എസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി സി ആർ വത്സൻ, ജനാധിപത്യ കേരള കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി റോയ്‌ വാരിയത്തുകാട്‌, കേരള കോൺഗ്രസ്‌ ബി സംസ്ഥാന ജനറൽ സെക്രട്ടറി പോൾസൻ മാത്യു, ബിനോയ്‌ ജോസഫ്‌(കേരള കോൺഗ്രസ്‌ സ്‌കറിയ), ഐഎൻഎൽ  സംസ്ഥാന സെക്രട്ടറി എം എ ലത്തീഫ്‌, സിപിഐ ജില്ലാ അസി. സെക്രട്ടറി പി ബാലചന്ദ്രൻ എംഎൽഎ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പി കെ ഷാജൻ എന്നിവർ സംസാരിച്ചു.
സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം പി കെ ബിജു, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ബേബി ജോൺ, എ സി മൊയ്‌തീൻ എംഎൽഎ, എൻ ആർ ബാലൻ, എം കെ കണ്ണൻ, സിപിഐ സംസ്ഥാന കൗൺസിലംഗം വി എസ്‌ സുനിൽകുമാർ, കേരള കോൺഗ്രസ്‌ എം ജില്ലാ പ്രസിഡന്റ്‌ ഉണ്ണിക്കൃഷ്‌ണൻ ഈച്ചരത്ത്‌, എൽജെഡി ജില്ലാ പ്രസിഡന്റ്‌ യൂജിൻ മോറേലി, കേരള കോൺഗ്രസ്‌ സ്‌കറിയ ജില്ലാ പ്രസിഡന്റ്‌ പോൾ എം ചാക്കോ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top